Uncategorized

“മേല്ക്കുമേൽ ശക്തി വേണമെങ്കിൽ”

വചനം

സങ്കീർത്തനം  84 : 7

അവർ മേല്ക്കുമേൽ ബലം പ്രാപിക്കുന്നു; എല്ലാവരും സീയോനിൽ ദൈവസന്നിധിയിൽ ചെന്നെത്തുന്നു.

നിരീക്ഷണം

നാം സ്വർഗ്ഗത്തിൽ എത്തി ദൈവത്തെ കാണുന്നതുവരെയും മേല്ക്കുമേൽ ബലം പ്രാപിക്കുവാൻ കഴിയുമെന്ന് ദാവീദ് രാജാവ് വ്യക്തമാക്കുന്നു. ദൈവത്തിന്റെ ആലയത്തിൽ നട്ടിട്ടുള്ളവർ കർത്താവിനെ നിരന്തരം സ്തുതിച്ചുകൊണ്ടിരിക്കുകയും അവർ മേൽക്കുമേൽ ബലം പ്രാപിക്കുകയും ചെയ്യും. ദൈവത്തിൽ നിന്ന് ബലം പ്രാപിക്കുവാൻ ആഗ്രഹിക്കുന്നവർ ദൈവഹിത്തിൽ നിരന്തരം ജീവിക്കുന്നവരായിരിക്കും. അവർ ഒരു നിമിഷം പോലും ദൈവതതിൽ നിന്ന് അകന്നിരിക്കുവാൻ ഇടയാകുകയില്ല. അങ്ങനെ ആയിരിക്കുന്നവരെക്കുറിച്ചാണ് ദാവീദ് രാജാവ് പറയുന്നത് അവർ മേല്ക്കുമേൽ ബലം പ്രാപിക്കുമെന്ന്.

പ്രായോഗികം

ഒരുപക്ഷേ നാം ഇങ്ങനെ ചിന്തിക്കുമായിരിക്കാം എന്റെ ബലഹീനതയിൽ എങ്ങനെയാണ് ഈ ശക്തി ലഭിക്കുന്നത്?  എന്നാൽ അപ്പോസ്തലനായ പൗലോസ് ഇപ്രകാരം എഴിതി (2 കോരിന്തയർ 12:9) “എന്റെ കൃപ നിനക്കുമതി; എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു എന്നു പറഞ്ഞു. ആകയാൽ ക്രിസ്തുവിന്റെ ശക്തി എന്റെമേൽ ആവസിക്കേണ്ടതിന്നു ഞാൻ അതിസന്തോഷത്തോടെ എന്റെ ബലഹീനതകളിൽ പ്രശംസിക്കും.” എന്നാൽ നിങ്ങൾക്ക് മേൽക്കുമേൽ ബലം വേണമെങ്കിൽ ചെയ്യേണ്ട ചികാര്യങ്ങൾ ഇവയാണ്. ഒന്ന്, നിങ്ങൾ ആയരിക്കുന്ന പ്രാദേശീക സഭയിൽ നിങ്ങൾ നട്ടുവളർത്തപ്പെടണം, അവിടെ നിങ്ങളുടെ കൃപാവരങ്ങളെ അനുദിനം ജ്വലിപ്പിക്കുവാൻ കഴിയും. രണ്ടാമതായി യേശുക്രിസ്തുവിനെ നിരന്തരം സ്തുതിക്കുക, അങ്ങനെ ചെയ്യുമ്പോൾ കയ്പിന്റെ വേര് മുളക്കാതെ നമ്മെ തന്നെ സൂക്ഷിക്കുവാൻ കഴിയും. മൂന്നാമതായി ദൈവ ശബ്ദം നിരന്തരം കേൾക്കുകയും ദൈവം പറയുമ്പോൾ അത് അനുസരിച്ച് മുന്നോട്ട് പോകുകയും ചെയ്യുക. ഓർക്കുക നിങ്ങൾ ഈ ഭൂമിയിൽ ഒരു തീർത്ഥാടകൻ ആണ്. നിങ്ങൾക്ക് ബലം ആവശ്യമാണെങ്കിൽ ഇവ ചെയ്യുക. ഇതാണ് ദൈവ വചനപ്രകാരം ഉള്ള പദ്ധതികൾ.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ ബലഹീനതയിൽ അങ്ങയുടെ ശക്തി പകർന്ന് എന്നെ മുന്നോട്ട് നയിക്കേണമേ. അങ്ങ് എനിക്ക് നൽകിയ ശക്തിയിലും അങ്ങയുടെ കൃപാ വരങ്ങളെ പ്രയോചനപ്പെടുത്തിയും മുന്നോട്ട് പോകുന്നു. അത് ചെയ്തു പൂർത്തീകരിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ