“യഥാർത്ഥ അറിവ്”
വചനം
യരമ്യാവ് 9 : 24
പ്രശംസിക്കുന്നവനോ: യഹോവയായ ഞാൻ ഭൂമിയിൽ ദയയും ന്യായവും നീതിയും പ്രവർത്തിക്കുന്നു എന്നിങ്ങനെ എന്ന ഗ്രഹിച്ചറിയുന്നതിൽ തന്നേ പ്രശംസിക്കട്ടെ; ഇതിൽ അല്ലോ എനിക്കു പ്രസാദമുള്ളതു എന്നു യഹോവയുടെ അരുളപ്പാടു.
നിരീക്ഷണം
യിസ്രായേൽ ജനം യഹോവയായ ദൈവത്തോട് മത്സരിച്ച് പിറകേട്ട് പോയപ്പോൾ ദൈവം യിസമ്യാപ്രവാചകൻ മുഖാന്തരം തന്റെ ജനത്തോട് സംസാരിച്ചു. തകർന്ന ഹൃദയത്തോടെ ദൈവം പറഞ്ഞു തനിക്ക് അഭിമാനിക്കുവാൻ എന്തെങ്കിലും ഉണ്ടെന്ന് തോന്നുന്നവൻ നീതി, ദയ, ന്യായം എന്നിവ പ്രവർത്തിക്കുന്ന ഒരു ദൈവമുണ്ട് എന്ന് ഓർത്ത്, അതിൽ അഭിമാനിക്കുക അതാണ് യഹോവയ്ക്ക് പ്രസാദമുള്ള പ്രശംസ എന്ന് പറഞ്ഞു.
പ്രായോഗീകം
ചിലർ കൂടുതൽ അറിവ് നേടുന്തോറും മണ്ടത്തരം പ്രവർത്തിക്കുന്നത് കാണുവാൻ കഴിയും. നമ്മുടെ ആശയവിനിമയത്തിന്റെ ആകെ തുക മനസ്സിലാക്കുക എന്നത് തന്നെ തെറ്റായ രീതിയാണ്. സത്യസന്ധത എന്നത് ഓരുകാര്യത്തിൽ നിന്ന് ഒരു പടി മാറിനിന്ന് ആ പ്രശ്നത്തെ വിശകലനം ചെയ്യുക എന്നതാണ്. പലപ്പോഴും പ്രശ്നം സ്വാർത്ഥതയാണ്, അത്യാഗ്രഹം ആദ്യം ഞാൻ എന്ന അഹങ്കാര ചിന്തയാണ്. അഹങ്കാരം ഉയർന്നുനിക്കുമ്പോൾ കാര്യം ഗ്രഹിക്കുവാനുള്ള കഴിവ് ഇല്ലാതെപോകുന്നു. യഥാർത്ഥ അറിവ് പറയുന്നത് ദൈവം നീതി, ദയ, ന്യായം എന്നിവ നൽകുന്നവനാണ് എന്നാണ്. ദൈവമില്ലാതെ നമുക്ക് ആ ഗുണങ്ങളില്ല, ആ ഗുണങ്ങളില്ലാത്ത സമൂഹം ചവറ്റുകുട്ടയിലേയ്ക്ക് വലിച്ചെറിയപ്പെടും. ആകയാൽ നമുക്ക് യഥാർത്ഥ ദൈവീക സ്വഭാവത്തെ തിരിച്ചറിഞ്ഞ് ദൈവത്തിൽ ആശ്രയിച്ച് മുന്നോട്ടു പോകാം.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങ് ഭൂമിയിൽ ദയയും ന്യായവും നീതിയും പ്രവർത്തിക്കുന്നു എന്ന് ഗ്രഹിച്ചറിയുവാനും അതിൽ തന്നെ പ്രശംസിക്കുവാനും കൃപ ചെയ്യുമാറാകേണമേ. ആമേൻ