Uncategorized

“യഥാർത്ഥ സ്വാതന്ത്ര്യത്തിന്റെ ഉറവിടം ക്രിസ്തു”

വചനം

യോഹന്നാൻ 8 : 36

പുത്രൻ നിങ്ങൾക്കു സ്വാതന്ത്ര്യം വരുത്തിയാൽ നിങ്ങൾ സാക്ഷാൽ സ്വതന്ത്രർ ആകും.

നിരീക്ഷണം

ഈ വാക്യം ശിഷ്യന്മാർ എഴുതിയത് അല്ല. മറ്റ് ആരുടെയും വാക്കുകൾ അല്ല സാക്ഷാൽ യേശുക്രിസ്തുവിന്റെ തന്നെ വാക്കുകളാണിത്. യേശക്രിസ്തു ഇപ്രകാരം പറഞ്ഞു ഞാൻ (പുത്രൻ) നിങ്ങളെ സ്വതന്ത്രരാക്കിയാൽ നിങ്ങൾ യഥാർത്ഥത്തിൽ സ്വതന്ത്രരാകും.

പ്രായോഗികം

ഈ വചനത്തിലുടെ യേശു നമുക്ക് യഥാർത്ഥ സ്വാതന്ത്ര്യത്തിന്റെ ഉറവിടം നൽകുന്നു. സ്വതന്ത്ര്യം കൂടുതൽ ശക്തി നൽകുന്നതല്ല. എന്നാൽ കൂടുതൽ മെച്ചപ്പെട്ട ജീവിതമാർഗ്ഗങ്ങളിലേയ്ക്ക് ജനങ്ങളെ നയിക്കുവാൻ ഉതകുന്ന ഒന്നാണ് അധികാരം. അതേ സമയം അധികാരം നമ്മെ കുറ്റകൃത്യം ചെയ്യുവാൻ പ്രേരിപ്പിക്കും. ജനങ്ങളുടെ ജീവിതത്തെ ഉയർത്തുവാൻ കഴിയുന്ന അതേ അധികാരത്തിന്റെ ശക്തിയ്ക്ക് ഒരു രാഷ്ട്രത്തെ നശിപ്പിക്കവാനും കഴിയും കാരണം ചില ഭ്രാന്തൻമാരായ അധികാര മോഹികൾക്ക് കൂടുതൽ അധികാരത്തിനായുള്ള അടങ്ങാത്ത ആഗ്രഹം ഉള്ളതുകൊണ്ട്. കൂടുതൽ പണം സമ്പാതിച്ചാൽ സ്വാതന്ത്ര്യം ഉണ്ടാകുകയില്ല. ജനങ്ങളെ നാശത്തിലേയ്ക്ക് വലിച്ചുകൊണ്ടു പോകുന്ന മറ്റൊരു ദൈവമാണ് പണം. ഒരിക്കൽ ധാരാളം പണം ലഭിച്ചാൽ അത് അവരുടെ ജീവിതം ശൂന്യമാക്കും. നാം ഈ ലോകത്ത് എവിടെ തിരഞ്ഞു നേക്കിയാലും യഥാർത്ഥ സ്വാതന്ത്ര്യം നൽകുന്നു ഒരേ ഒരു വ്യക്തയെ ഉള്ളൂ അതാണ് “കർത്താവായ യേശുക്രിസ്തു.”

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ ജീവിതത്തിൽ പണത്തിനോ അധികാരത്തിനോ സ്വാതന്ത്ര്യം നൽകുവാൻ കഴിഞ്ഞില്ല. എന്നാൽ എനിക്ക് യഥാർത്ഥ സ്വാതന്ത്ര്യം അങ്ങ് നൽകിയിതിനായി നന്ദി. ആമേൻ