“യഹോവയായ ദൈവം വാഴുന്നു”
വചനം
“സ്വർഗ്ഗം ആനന്ദിക്കട്ടെ; ഭൂമി ഉല്ലസിക്കട്ടെ; യഹോവ വാഴുന്നു എന്നു ജാതികളുടെ മദ്ധ്യേ ഘോഷിക്കട്ടെ.”
നിരീക്ഷണം
ദാവീദിന്റെ ഗായകസംഘം ദൈവത്തിന്റെ പെട്ടകത്തിനുമുമ്പിൽ പാടിയ പാട്ടിന്റെ ഒരു വരിയാണ് ഈ ഭാഗത്തു നമ്മുക്ക് വായിക്കുവാൻ കഴിയുന്നത്. അവർ ഇപ്രകാരമാണ് പാടിയത്, “ആകാശം ആനന്ദിക്കട്ടെ, ഭൂമിയും ആനന്ദിക്കട്ടെ, കർത്താവ് വാഴുന്നു” എന്ന് അവർ ജാതികളുടെ മദ്ധ്യേ ഘോഷിക്കട്ടെ.
പ്രായോഗികം
ചരിത്രത്തിലുട നീളം പരിശോധിച്ചാൽ നൂറുകണക്കിന് പ്രാർത്ഥനാ യോഗങ്ങള്‍ പല സ്ഥലങ്ങളിലും നടന്നിട്ടുണ്ട്. എന്നാൽ ദാവീദ് അനുഭവിച്ചതുപോലെ അവരാരും ദൈവ സാന്നിധ്യം വ്യക്തമായി അനുഭവിച്ചതായി നാം കാണുന്നില്ല. എന്നാൽ ദാവീദിന്റെ ജീവിതത്തിൽ അനുഭവിച്ച ദൈവ സാന്നിധ്യം നമ്മുടെ സഭകളിലും നാം അനുഭവിക്കേണ്ടത് ആവശ്യമാണ്. സർവ്വശക്തനായ ദൈവത്തിന്റെ ശക്തിയും സാന്നിധ്യവും കൊണ്ട് ആരാധനാലയങ്ങള്‍ നിറയപ്പെടേണം. നാം മുമ്പൊരിക്കലും അനുഭവിച്ചിട്ടില്ലാത്തതു പോലെ അവന്റെ സാന്നിധ്യവും ശക്തിയും അനുഭവിക്കണം എന്ന് ദൈവം ആഗ്രഹിക്കുന്നു. നമ്മുടെ ദൈവം വാഴുന്നു എന്ന് സർവ്വസൃഷ്ടികളോടുംകൂടെ ചേർന്ന് നാമും പാടുവാൻ ഇടയായി തീരട്ടെ.
പ്രാർത്ഥന
പ്രീയ യേശുവേ
അങ്ങയുടെ വലീയ സാന്നിധ്യം അനുഭവിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നെ മുഴുവനായി അതിനായി സമർപ്പിക്കുന്നു. എന്നിൽ അങ്ങയുടെ സാന്നിധ്യം അയക്കുന്നതുപോലെ എന്റെ സഭയിലും, ദേശത്തും പകരപ്പേടേണ്ടതിനായി ഞാൻ അങ്ങയോട് അപേക്ഷിക്കുന്നു. ആമേൻ