“യുദ്ധത്തിൽ സഹകരിക്കുക”
വചനം
ലൂക്കോസ് 23 : 12
അന്നു ഹെരോദാവും പീലാത്തൊസും തമ്മിൽ സ്നേഹിതന്മാരായിത്തീർന്നു; മുമ്പെ അവർ തമ്മിൽ വൈരമായിരുന്നു.
നിരീക്ഷണം
യോഹന്നാൻ സ്നാപകന്റെയും നസ്രത്തിലെ യേശുവിന്റെയും വധശിക്ഷകൾക്ക് മേൽ നോട്ടം വഹിച്ച കാലത്ത് ഗലീലയിലും പെരിയയിലും രാജാവായി ഹെരോദാവ് അൻ്റിപ്പസ് അറിയപ്പെടുന്നു. മറുവശത്ത് യേശുവിനെ വധിക്കുവാൻ ഉത്തരവിട്ട യേഹൂദയിലെ റോമൻ ഗവർണർ ആയിരുന്നു പീലാത്തോസ്. ഈ രണ്ടുപോരും റോമൻ സീസറിന്റെ കീഴിൽ സേവനമനുഷ്ടിച്ചെങ്കിലും പരസ്പരം വളരെ വിദ്വേഷത്തിലായിരുന്നു. യേശുവിനെ ക്രൂശിക്കുന്ന സമയത്ത് അവരുടെ വിരോധം മാറി അവർ തമ്മിലുള്ള സ്നേഹബന്ധം ഉറപ്പിച്ചു.
പ്രായോഗികം
റോമൻ പൗരന്മാരും, തമ്മിൽ പരസ്പരം ഇഷ്ടപ്പെടാത്തവരും അധികാരത്തിലുള്ളവരും ആയ രണ്ട് പുരുഷന്മാരാണിവർ. യേശുവിനോടുള്ള പങ്കിട്ട ശത്രൂതയുടെ പേരിൽ അവർ രണ്ടുപേരും യഥാർത്ഥ സൗഹൃതത്തിൽ ഒത്തുചേരുകയാണ്. യേശുവിനെക്കുറിച്ച് ഇവർ ഇപ്രകാരം പറയുവാൻ ഇടയായി “ഇവിടെ ഒരു മനുഷ്യൻ ഉണ്ട് അവന്റെ പേര് നസ്രയാനായ യേശു എന്നാണ്, അവൻ ദൈവമാണെന്ന് സ്വയം അവകാശപ്പെടുന്നു. എന്നാൽ അവർക്ക് സീസർ അല്ലാതെ വേറെ ദൈവം ഇല്ല എന്ന് വിശ്വസിച്ചിരുന്നു. അവരുടെ പൊതു ശത്രുത യേശുവിനെ ക്രൂശിക്കുവാൻ അവരെ നയിക്കുകയും ഒരു മിച്ചുകൂട്ടുകയും ചെയ്തു എന്നതാണ് സത്യം. അവർ പരസ്പരം വീണ്ടും വിരോധത്തിലായി. അത് മാറ്റാൻ കഴിയുമായിരുന്ന ഒരേ ഒരു വ്യക്തി അവർ കൊന്ന രാജാക്കന്മാരുടെ രാജാവായ യേശുക്രിസ്തു ആയിരുന്നു, പക്ഷേ അത് അവർക്ക് മനസ്സിലാക്കുവാൻ കഴിഞ്ഞില്ല.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയെ രാജാക്കന്മാരുടെ രാജാവ് എന്ന് മനസ്സിലാക്കി അങ്ങയെ സേവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ