Uncategorized

“യേശുക്രിസ്തുവിലുള്ള വിശ്വാസത്താൽ നിത്യജീവൻ”

വചനം

ലൂക്കോസ് 23 : 42

പിന്നെ അവൻ: യേശുവേ, നീ രാജത്വം പ്രാപിച്ചു വരുമ്പോൾ എന്നെ ഓർത്തുകൊള്ളേണമേ എന്നു പറഞ്ഞു.

നിരീക്ഷണം

ഈ ഭാഗത്തെ ആദ്യ വരികളൾ യേശുവിനോടുകൂടെ ക്രൂശിക്കപ്പെട്ട ഒരു കള്ളറ്റേതാണ്. മറ്റേ കള്ളൻ യേശുവിനെ ശപിച്ചു എന്നാൽ ഈ കള്ള അവന് ഉപദേശം നൽകി, ഇവൻ ഒരു കുറ്റവും ചെയ്തിട്ടില്ല എന്ന് പറഞ്ഞു. അപ്പോൾ അവൻ യേശുവിനോട് “നീ രാജ്യത്ത്വം പ്രാപിച്ചു വരുമ്പോൾ എന്നെയും കൂടെ ഓർക്കേണമേ” എന്ന് രക്ഷയ്ക്കായി അപേക്ഷിച്ചു. യേശു അവനോട്, “ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു” എന്നു പറഞ്ഞു.

പ്രായോഗികം

ഈ ഒരു സംഭവ കഥ ക്രിസ്തുമതവും, യഹൂദാമതവും അല്ലെങ്കിൽ മറ്റേതെരു മതവും തമ്മിലുള്ള വ്യത്യാസത്തെ വ്യക്തമാക്കുന്നു. മറ്റ് എല്ലാ മതങ്ങൾക്കും ചെയ്യേണ്ടതിന്റെയും ചെയ്യരുതാത്തതിന്റെയും ഒരു പട്ടികതന്നെ ഉണ്ട്. എന്നാൽ ക്രിസ്ത്യാനികളുടെ പട്ടികയിൽ ഒരു ഇനം മാത്രമേയുള്ളൂ അത് “വിശ്വസിക്കുക” എന്നതാണ്. “കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുക എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും.” (അപ്പോ.പ്രവൃത്തി 16.31). ക്രൂശിൽ കിടന്ന ഈ മനുഷ്യന് മാനസാന്തരത്തിന് സമയം ഇല്ലായിരുന്നു. വിശ്വാസത്തിന്റെ ഒരു പട്ടിക തന്നെ നിരത്തികൊണ്ട് ഈ ലോകത്തോട് കാണിക്കുവാൻ തനിക്ക് സമയമുണ്ടായിരുന്നില്ല. കാരണം താൻ ക്രൂശിൽ മരിച്ചുകൊണ്ടിരിക്കുകയാണ് . അവന് വിശ്വസിക്കുവാൻ മാത്രമാണ് ക്രൂശിൽ വച്ച് സമയം കിട്ടിയത്. അവൻ വിശ്വസിച്ചപ്പോൾ യേശു പറഞ്ഞു “നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും.” ഞങ്ങൾ വിശ്വസിച്ചിട്ട് പിശാചിനെപ്പോലെ ജീവിക്കും എന്ന് അല്ല പറയുന്നത്. ഇന്ന് താങ്കൾ ഒന്ന് ചിന്തിച്ചു നോക്കു യേശുക്രിസ്തുവിൽ താങ്കൾ വിശ്വസിക്കുന്നുവോ? കാരണം യേശുക്രിസ്തുവിൽ വിശ്വസിച്ചാൽ നിങ്ങൾക്ക് നിശ്ചയമായും നിത്യജീവൻ ഉണ്ടാകും.

പ്രാർത്ഥന

പ്രീയ യേശുവേ,

ഞാൻ അങ്ങയിൽ വിശ്വസിച്ചതു മുതൽ എന്റെ ജീവിതത്തിൽ മാറ്റം ഉണ്ടായി. ദൈവ വചനത്തിലുടെയും പരിശുദ്ധാത്മാവിന്റെ ശക്തിയാലും ഈ ലോകത്തിൽ എങ്ങനെ ജീവിക്കണമെന്ന് കാണിച്ചുതന്നതിന് നന്ദി. അങ്ങയിലുള്ള വിശ്വാസത്തിൽ ഉറച്ചു നിൽക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ