Uncategorized

“യേശുവിനെക്കുറിച്ച് സംസാരിക്കുക”

വചനം

സങ്കീർത്തനം  105 : 2

അവന്നു പാടുവിൻ; അവന്നു കീർത്തനം പാടുവിൻ; അവന്റെ സകലഅത്ഭുതങ്ങളെയും കുറിച്ചു സംസാരിപ്പിൻ.

നിരീക്ഷണം

ദൈവത്തിന് സ്തുതി പാടുക എന്നത് ദാവീദ് രാജാവിന്റെ ആഗ്രഹമായിരുന്നു. മാത്രമല്ല, ഒരു വ്യക്തി മറ്റുള്ളവരോട് ദൈവത്തെക്കുറിച്ച് പറയണമെന്നും അദ്ദേഹം ഈ വചനത്തിലുടെ വ്യക്തമാക്കി. ദാവീദ് രാജാവ്,  തനിക്ക് ദൈവത്തെക്കുറിച്ച് സംസാരിക്കുവാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം കർത്താവ് അവനുവേണ്ടി ചെയ്ത അത്ഭുതങ്ങളെക്കുറിച്ചാണെന്ന് മനസ്സിലാക്കി.

പ്രായോഗികം

നാം ഒരു ദിവസം പറയുന്ന വാക്കുകളെ എണ്ണുവാൻ കഴിഞ്ഞാൽ അതിൽ എത്രവാക്കുകൾ യേശുവിനെക്കുറിച്ചുള്ളതായിരിക്കും? ഇത് നിങ്ങളെ കുറ്റം വിധിക്കുവാനല്ല ഒരു ചോദ്യം മാത്രം, ഒന്ന് ആലോചിച്ചു നോക്കൂ. നാം യേശുവിനെക്കുറിച്ചാണ് കൂടുതൽ സംസാരിക്കുന്നതെങ്കിൽ, നമ്മുടെ പ്രശ്നങ്ങളെക്കുറിച്ച് കുറച്ചുമാത്രം സംസാരിക്കുന്നതായി നമുക്ക് മനസ്സിലാക്കുവാൻ കഴിയും . നാം യേശുവിനെക്കുറിച്ച് കൂടുതൽ സംസാരിക്കുന്തോറും നമ്മെ എതിർക്കുന്നവർക്ക് മനസ്സിലാകും അവർ എതിരക്കുന്നത് എന്നേട് അല്ല ഞാൻ സേവിക്കുന്ന എന്റെ ദൈവത്തെയാണെന്ന്. നാം യേശുവിനെക്കുറിച്ച് കൂടുതൽ സമയം സംസാരിക്കുമ്പോൾ, നമ്മുടെ ജീവിത്തിൽ ഭയത്തിന് സ്ഥാനം ഇല്ലാതെയാകുകയും അതിനുപകരം വിശ്വാസം നമ്മുടെ ഉള്ളൽ വർദ്ധിക്കുകയും ചെയ്യും. ദൈവത്തെ സ്തുതിച്ചു പാടുന്നതിലൂടെ ദാവീദ് രാജാവിന് പലപ്പോഴും അദ്ദേഹത്തിന്റെ നിരാശ നിറഞ്ഞ ജീവിതത്തെ പ്രതീക്ഷ നിറഞ്ഞ ജീവിതമാക്കി മാറ്റിമറിക്കുവാൻ സാധിച്ചിട്ടുണ്ട്. മാത്രമല്ല, ദൈവത്തിന്റെ മഹത്വത്തെക്കുറിച്ച് സംസാരിക്കുന്നത് അവന്റെ ഉള്ളിലെ ഭയത്തിൽ നിന്ന് അവനെ വിശ്വാസത്തിലേയക്ക് വീണ്ടും വീണ്ടും കൊണ്ടുവരുവാൻ ഇടയാക്കി. ദൈവത്തെക്കുറിച്ച് സംസാരിച്ചത് ദാവീദ് രാജാവിന്റെ ജീവിതത്തിൽ ഗുണമായെങ്കിൽ നിശ്ചയമായും നാമും ദൈവത്തെക്കുറിച്ച് ഇടവിടാതെ സംസാരിച്ചാൽ നമ്മുടെ ജീവിത്തിൽ ഉണ്ടാകുന്ന ഭയത്തെയും നിരാശയെയും പുറത്താക്കി പ്രത്യാശയും വിശ്വാസവുമുള്ള നല്ലൊരു ക്രിസ്തീയ ജീവിതം നയിക്കുവാൻ നമുക്ക് ഇടയാകും.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയെക്കുറിച്ച് ഇടവിടാതെ സംസാരിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ