Uncategorized

“യേശുവിന് എന്തും ചെയ്യുവാൻ കഴിയും!”

വചനം

വെളിപ്പാട് 5 : 5

അപ്പോൾ മൂപ്പന്മാരിൽ ഒരുത്തൻ എന്നോടു: കരയേണ്ട; യെഹൂദാഗോത്രത്തിലെ സിംഹവും ദാവീദിന്റെ വേരുമായവൻ പുസ്തകവും അതിന്റെ ഏഴുമുദ്രയും തുറപ്പാൻ തക്കവണ്ണം ജയം പ്രാപിച്ചിരിക്കുന്നു എന്നു പറഞ്ഞു.

നിരീക്ഷണം

യേശുക്രിസ്തുവിന്റെ ശിഷ്യനായ യോഹന്നാൻ പത്മോസ് എന്ന ദ്വീപിൽ നാടുകടത്തപ്പെട്ടപ്പോൾ ഭാവിയിൽ സംഭവിപ്പാനുള്ളത് അദ്ദേഹത്തിന് ദൈവം ദർശം നൽകിയതാണ് ഈ വേദഭാഗം. ദർശനത്തിന്റെ നടുവിൽ ഒരു വിശുദ്ധ ഗ്രന്ഥം തുറക്കുവാനും അതിന്റെ ഏഴ് മുദ്രപൊട്ടിക്കുവാനും ശക്തനായ ആരെയും കാണാത്തതിനാൽ യോഹന്നാൻ ഏറ്റവും കരഞ്ഞു. അപ്പോൾ, മൂപ്പന്മാരിൽ ഒരുത്തൻ അവനോട് കരയേണ്ട, “യേശുക്രിസ്തുവിന് അത് ചെയ്യുവാൻ കഴിയും” എന്ന് പറഞ്ഞ് ധൈര്യപ്പെടുത്തി.

പ്രായോഗികം

ഈ വചനത്തിലൂടെ നമുക്ക് മനസ്സിലാക്കുവാൻ കഴിയുന്നത് യേശുക്രിസ്തുവിന് എന്തും ചെയ്യുവാൻ കഴിയും എന്നതാണ്. വേദപുസ്തകത്തിൽ ഉടനീളം പരിശോധിച്ചാൽ നമുക്ക് അത് കാണുവാൻ കഴിയും. ആകയാൽ, ഇന്നും നമ്മുടെ ഏറ്റവും നിരാശാജനകമായ സാഹചര്യങ്ങളിലും നമ്മെ സഹായിക്കുവാൻ കഴിവുള്ള ഒരു ദൈവമാണ് യേശുക്രിസ്തു. യേശുവിന് എന്തും എപ്പോഴും ചെയ്യുവാൻ കഴിയും എന്നതിന്റെ ഉറപ്പാണ് ഇവിടെ കാണുന്നത്. യോഹന്നാൻ തന്റെ ദർശനത്തിൽ ആ പുസ്തകം തുറക്കുവാനും മുദ്രപൊട്ടിക്കുവാനും ആരെയും കാണാതെ വന്നപ്പോൾ ഏറ്റവും കരയുവാൻ ഇടയായി. എന്നാൽ യേശുക്രിസ്തു അവിടെ ഉണ്ടെന്ന് കേട്ടപ്പോൾ യോഹന്നാന് മനസ്സിലായി എല്ലാം ശരിയാകും എന്ന്. ഇന്ന് താങ്കളെ കരയിപ്പിക്കുന്ന എന്തു വിഷയമായാലും യേശു നിങ്ങളോടൊപ്പം ഉണ്ടെങ്കിൽ അതിന് പരഹാരം തരുവാൻ അവൻ ശക്തനാണ്. യേശുക്രിസ്തു നമ്മോടൊപ്പം ഉണ്ടെങ്കിൽ എല്ലായിപ്പോഴും നമുക്ക് പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന് നാം ഓർക്കണം. അഥവാ യേശു കൂടെയില്ലാ എന്ന് ബോധ്യം വന്നാൽ ഉടനെ യേശുവിന്റെ അടുക്കലേയ്ക്ക് അടുത്തുവരിക എങ്കിൽ അവൻ നിങ്ങളുടെ അടുക്കലേയ്ക്കും വരും. യേശുവന്നാൽ നിങ്ങളുടെ ഏതുവിഷയത്തിനും പരിഹാരം തരും കാരണം യേശുവിന് എന്തും ചെയ്യുവാൻ കഴിയും.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് എന്നും എന്നോടെപ്പം ഉള്ളതുകൊണ്ട് ഞാൻ സന്തോഷിക്കുന്നു കാരണം അങ്ങേയ്ക്ക് എന്തും ചെയ്യുവാൻ കഴിയും. അങ്ങയുടെ സാന്നിദ്ധ്യത്തിൽ എന്നും നിലനിൽക്കുവാൻ എന്നെ സഹായിക്കുമാറാകേണമേ. ആമേൻ