“യേശുവിന് നിങ്ങളെ നന്നായി അറിയാം”
വചനം
യോഹന്നാൻ 2 : 25
മനുഷ്യനിലുള്ളതു എന്തു എന്നു സ്വതവെ അറിഞ്ഞിരിക്കയാൽ തനിക്കു മനുഷ്യനെക്കുറിച്ചു യാതൊരുത്തന്റെയും സാക്ഷ്യം ആവശ്യമായിരുന്നില്ല.
നിരീക്ഷണം
യേശുക്രിസ്തു ഈ ഭൂമിയിൽ ആയിരുന്നപ്പോൾ അനേക അത്ഭുതങ്ങൾ പ്രവർത്തിച്ചുകൊണ്ടിരുന്നു, അതുകണ്ട് അനേകർ യേശുവിൽ വിശ്വസിക്കുകയും ചെയതു. അങ്ങനെ അത്ഭുതങ്ങൾ പ്രാപിച്ചവരുമായി ബന്ധപ്പെയുവാൻ യേശു പുറകേ പോയില്ല. കാരണം അവരുടെ ഹൃദയ നിരൂപണങ്ങൾ എന്താണെന്ന് യേശുവിന് അറിയാമായിരുന്നു.
പ്രായോഗീകം
നമുക്ക് എന്താണ് വേണ്ടതെന്ന് നമ്മൾ ചോദിക്കുന്നതിനു മുമ്പുതന്നെ കർത്താവിന് അറിയാം എന്ന് വചനം നമ്മെ പഠിപ്പിക്കുന്നു, (മത്തായി 6:8). പാപത്തെക്കുറിച്ച് പശ്ചാത്തപിക്കുന്നു എന്ന് പറയുന്നവർ വ്യാജത്തിലാണോ ആത്മാർത്ഥമായ പശ്ചാത്താപമാണോ എന്നും ദൈവം അറിയുന്നു. നമ്മുടെ ഓരോ ചിന്തകളെയും വഴികളെയും യേശുവിന് നന്നായി അറിയാമെന്നതാണ് സത്യം. പലപ്പോഴും, ഒരു വ്യക്തിയുമായി നിത്യകാര്യങ്ങൾ ചർച്ച ചെയ്യുമ്പോൾ അവർ എന്തെങ്കിലും മറച്ചു വെക്കുന്നതു നമുക്ക് മനസ്സിലാകുന്നതു പോലെ ദൈവത്തിന് അതിനേക്കാൾ എത്ര അധികം. നമ്മോട് ആ മറച്ചുവയ്ക്കുന്ന കാര്യം നമുക്ക് കൈകാര്യം ചെയ്യുവാൻ കഴിയുകയില്ല എന്നധാരണ അവർക്കുണ്ട് അതുകൊണ്ടാണ് അവർ മറച്ചുവ്യക്കുന്നത്. എന്നാൽ അവർക്ക് അത് നമ്മിൽനിന്ന് മറച്ചുവയ്ക്കുവാൻ കഴിയും പക്ഷേ ദൈവം അത് വ്യക്തമായി അറിയുന്നു. ഒരു കാര്യം എത്ര രഹസ്യമായി മറച്ചുവച്ചാലും അല്ലെങ്കിൽ എത്ര സൂക്ഷമാമായി സൂക്ഷിച്ചുവച്ചാലും അത് ദൈവത്തിന് നന്നായി അറിയാം. ഈ ലോകത്തിലെ എല്ലാവരിൽ നിന്നും മറച്ചുവയ്ക്കുവാൻ കഴിയുമെങ്കിലും യേശുവിന് നിങ്ങളെ നന്നായി അറിയാം. ആകായാൽ നിങ്ങളുടെ ഏത് പ്രശ്നത്തെയും യേശുവിനോട് പറയുക അവന് നമ്മെ നന്നായി മനസ്സിലാകും. യേശു നമ്മെ സ്നേഹിക്കുന്നു, നമ്മെ അറിയുന്നു ആകയാൽ നമുക്ക് അവനെ സേവിക്കാം.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങ് സകലവും അറിയുന്നതിനായ് നന്ദി. എന്നെ തന്നെ പൂർണ്ണമായും അങ്ങയുടെ സന്നിധിയിൽ സമർപ്പിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ