Uncategorized

“യേശുവേ അങ്ങയിൽ ഞാൻ ആശ്ചര്യപ്പെടുന്നു”

വചനം

മർക്കോസ് 12:17

യേശു അവരോടു: കൈസർക്കുള്ളതു കൈസർക്കും ദൈവത്തിനുള്ളതു ദൈവത്തിന്നും കൊടുപ്പിൻ എന്നു പറഞ്ഞു; അവർ അവങ്കൽ വളരെ ആശ്ചര്യപ്പെട്ടു.

നിരീക്ഷണം

വീണ്ടും പരീശന്മാർ യേശുവിനെ സ്വന്തം വാക്കുകളിൽ കുടുക്കുവാൻ ശ്രമിക്കുന്നതായി ഈ വചനത്തിൽ കാണുവാൻ കഴിയുന്നു. എല്ലാ യഹൂദന്മാരും കൈസർക്ക് കരം നൽകുവാൻ നിർബന്ധിതരായിരുന്ന. അന്ന് നിലവിൽ നിന്നിരുന്ന സാമ്രാജ്യ നികുതിയെക്കുറിച്ച് യഹൂദന്മാർ അവനോട് ചോദിച്ചു. അന്നത്തെ നിയമത്തിനെതിരായി യേശു പറഞ്ഞാൽ റോമൻ ഗവൺമെന്റ് തടവിൽ ആക്കുമെന്നും യേശു അവിടുന്ന പുറത്തുവരുമെന്നും അവർ വിശ്വസിച്ചു. അല്ല കരം കൊടുക്കണം എന്നു പറഞ്ഞാൽ ദൈവത്തിൽ നിന്നും പണം എടുത്ത് മറ്റുള്ളവർക്ക് കൊടുക്കുവാൻ പറഞ്ഞതായി കുറ്റപ്പെടുത്തും. എന്നാൽ യേശു അവരോട് കൈസർക്കുള്ളതു കൈസർക്കും ദൈവത്തിനുള്ളതു ദൈവത്തിന്നും കൊടുപ്പിൻ എന്നു പറഞ്ഞു. ഇതുകേട്ടപ്പോൾ അവർ അവങ്കൽ വളരെ ആശ്ചര്യപ്പെട്ടു.

പ്രായേഗീകം

നിർബന്ധിച്ചു ചെയ്യുവാൻ ആവശ്യപ്പെടുന്നതിനെ ദൈവം മാറ്റിമറിക്കുന്നതായി ഇവിടെ കാണുവാൻ കഴിയും. അതിലൂടെ വിസ്മയവും അത്ഭുതവും നൽകി തന്റെ അനുയായികളെ യേശു നയിക്കുകയും ചെയ്യുന്നു. യേശുവിനെ അനുഗമിക്കുന്നത് ഒരുക്കലും “ചെയ്യേണ്ടതുണ്ടല്ലോ” എന്ന് അല്ല, മറിച്ച് “ചെയ്യാൻ കഴിയുന്നല്ലോ” എന്നാണ്. ദൈവം നമ്മുടെ ജീവിത്തിൽ ചെയ്ത അത്ഭുതങ്ങളെ ഓർത്ത് ദൈവത്തിന് നന്ദി പറയുകയും ദൈവത്തെ സേവിക്കുവാൻ അവസരം തരുന്നത് ഏറ്റവും ഭആഗ്യമായി കാണുകയും ചെയ്യുണം. യേശു എപ്പോഴും തന്റഎ പ്രവൃത്തികളഉം വാക്കുകളും കൊണ്ട് നമ്മെ ആശ്ചര്യപ്പെടുത്തും .

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് എന്നെ അത്ഭുതപ്പെടുത്തിയ അനേക നിമിഷങ്ങൾ ഉണ്ട് അതിനായ് അങ്ങേയ്ക്ക് നന്ദി പറയുന്നു. തുടർന്നും അങ്ങയുടെ ഹിതം ചെയ്യുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x