“യേശുവേ വേഗം വരേണമേ”
വചനം
സങ്കീർത്തനം 38 : 22
എന്റെ രക്ഷയാകുന്ന കർത്താവേ, എന്റെ സഹായത്തിന്നു വേഗം വരേണമേ.
നിരീക്ഷണം
ദാവീദ് രാജാവ് ഇവിടെ എന്റെ സഹായത്തിനായി വേഗം വരേണമേ എന്ന് ആഗ്രഹിച്ചത് എന്തുകൊണ്ട് എന്ന് അറിയില്ല. എന്നാൽ ദാവീദ് രാജാവ് ദൈവത്തിന്റെ സഹായം ആവശ്യമായ ഏതോ സഹാചര്യത്തിൽ അകപ്പെട്ടു എന്നതാണ് സത്യം.
പ്രായോഗികം
താങ്കള്‍ക്ക് എപ്പോഴെങ്കിലും യേശുവിനെ ആവശ്യമായി വന്ന സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ടോ? ഒരു പക്ഷേ, മാരകമായ ഒരു രോഗമോ, ഏതെങ്കിലും അസുഖമുള്ള ഒരു കുഞ്ഞിനെ നിങ്ങള്‍ക്ക് കിട്ടുകയോ അല്ലെങ്കിൽ നിങ്ങളെ നിർത്താതെ പരിഹസിക്കുന്ന ഒരു അയൽവാസി നിങ്ങള്‍ക്ക് ഉണ്ടായിരിക്കാം അതായിരിക്കാം നിങ്ങളെ ഇങ്ങനെ പ്രാർത്ഥിക്കുവാൻ നിർബന്ധിക്കുന്നത്. അതുമല്ലെങ്കിൽ വളരെ കട ഭാരത്താൽ താങ്കള്‍ വലയുകയായിരിക്കാം. അതും അല്ലെങ്കിൽ നിങ്ങള്‍ രോഗം പിടപെട്ടിട്ട് ഇനി എത്രകാലം ജീവിക്കും എന്ന് അറിയാതെ വിഷമിക്കുക ആയിരിക്കാം അങ്ങനെ ഒത്തിരി കാരണങ്ങള്‍ നമുക്ക് ഇവിടെ ചേർക്കുവാൻ കഴിയും. അങ്ങനെയുള്ള സാഹചര്യങ്ങളിലൂടെ താങ്കള്‍ കടന്നു പോയിട്ടുണ്ടോ? യേശുവേ വേഗം വരേണമേ എന്ന് നിങ്ങള്‍ എപ്പോഴെങ്കിലും പറയേണ്ടി വന്നിട്ടുണ്ടോ? അങ്ങനെയുള്ള ഏതോ സാഹചര്യങ്ങളിലായിരുന്നു ദാവീദ് രാജാവ് നിലവിളിച്ചത് എന്ന് നമുക്ക് മനസ്സിലാക്കാം. അവൻ സഹായം ആഭ്യർത്ഥിച്ചപ്പോള് വേഗത്തിൽ തന്റെ കർത്താവായ രക്ഷിതാവ് അവനെ അംഗീകരിച്ചതുകൊണ്ട് അവിടെ അദ്ദേഹം അവസാനിപ്പിച്ചു. രക്ഷകൻ എന്ന് ഇവിടെ പറയുന്നതിന്റെ അർത്ഥം അങ്ങാണ് എന്റെ ജീവിത്തിന്റെ പൂർണ്ണ ഉത്തരവാദി എന്നാണ്. രക്ഷകൻ എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് ദൈവത്തിന് അല്ലാതെ മറ്റാർക്കും എന്നെ സഹായിക്കുവാൻ കഴിയുകയില്ല എന്ന് താൻ ഉറയ്ക്കുകയാണ്. യഹോവയായ ദൈവം ദാവീദിനെ വീണ്ടും വിണ്ടും രക്ഷിച്ചു അതുപെലെയാണ് യേശുക്രിസ്തു പാപികളായ നമുക്ക് വേണ്ടി ചെയ്തിരിക്കുന്നത്.
പ്രാർത്ഥന
പ്രീയ യേശുവേ,
എന്റെ വേദനയുടെ സമയങ്ങളിൽ വന്ന് എന്നെ സഹായിച്ചതിന് നന്ദി. തുടർന്നും എന്നെ സഹായിക്കുവാൻ വേഗം വരേണമേ. ആമേൻ