Uncategorized

“യേശു എന്റെ ശ്രോതാവ്”

വചനം

മത്തായി  6:1

മനുഷ്യർ കാണേണ്ടതിന്നു നിങ്ങളുടെ നീതിയെ അവരുടെ മുമ്പിൽ ചെയ്യാതിരിപ്പാൻ സൂക്ഷിപ്പിൻ.

നിരീക്ഷണം

യേശു തന്റെ ഗിരിപ്രഭാഷണത്തിൽ വ്യക്തമാക്കിയതും, പിന്നീട് യേശുവിനെ അനുഗമിക്കന്നവർ ആരെ കാണിക്കുവാനാണ് അവരുടെ നീതിപ്രവൃത്തികൾ ചെയ്യുന്നത് എന്ന് ശ്രദ്ധിക്കേണ്ടതിന്റെയും ആവശ്യകതയാണ് ഇവിടെ എഴുതിയിരിക്കുന്നത് . മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നിങ്ങൾ മനുഷ്യരുടെ അഭിനന്ദനങ്ങൾക്കുവേണ്ടിയാണോ അതോ ദൈവം നിങ്ങളെ അഭിനന്ദിക്കണം എന്നു വച്ചാണോ ഓരോന്നും ചെയ്യുന്നത്? നിങ്ങളുടെ ഉദ്ദേശം മനുഷ്യരെ ആകർഷിക്കുക എന്നതാണെങ്കിൽ സർവ്വശക്തനിൽ നിന്ന് ഒരു പ്രതിഫലവും ലഭിക്കുകയില്ലെന്ന് യേശു ക്രിസ്തു ഇവിടെ വ്യക്തമാക്കുന്നു.

പ്രായേഗീകം

ഈ ദൈവ വചനം നമ്മുടെ വ്യക്തിപരമായ ജീവിത്തിൽ വളരെ വെല്ലുവിളി നൽകുന്ന ഒന്നാണ്. പഴയ നിയമ പ്രവാചകൻ പറയുന്നു, നീതിമാന്മാരായി ആരുമില്ല ഒരുത്തൻപോലും ഇല്ല. നാം ശ്രദ്ധിച്ചില്ലെങ്കിൽ നമ്മുടെ ആത്മീയതയെക്കുറിച്ച് മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്നതിനായി നാം നീതി പ്രവൃത്തികൾ ചെയ്യുവാൻ പ്രോത്സാഹിപ്പിക്കുന്നതായി കാണാം. നമ്മുടെ ആത്മാവിന്റെ ശത്രുവിൽ നിന്ന് പ്രശംസിക്കപ്പേണ്ട ഒരു സൂക്ഷമമായ പ്രലോഭനം ഉള്ളതുകൊണ്ട് ആണിത്. സ്വയം പ്രശംസിക്കപ്പെടുവാനുള്ള ശത്രുവിന്റെ ഏറ്റവും വലിയ ആഗ്രഹമായതിനാലാണ് നാം ഈ രീതിയിൽ പരീക്ഷിക്കപ്പെടുന്നത്. നാം അതിന് ഇരയാകുന്നുണ്ടോ എന്ന് കാണാൻ ശത്രു എപ്പോഴും സമീപത്തുണ്ടാകും. അതിനാൽ അത് ചെയ്യരുത്! യേശുവിനോടുള്ള നിങ്ങളുടെ സമർപ്പണത്തിന് പ്രശംസ ലഭിക്കണമെന്ന് തെളിയിക്കുവാൻ വേണ്ടി മാത്രം നീതിമാന്മാരായി പ്രവർത്തിക്കരുത്. ദൈവത്തോടുള്ള സ്നേഹത്തിൽ സകലവും പ്രവർത്തിക്കുകയും നമ്മെ തന്നെ അവന്റെ സന്നിധിയിൽ സമർപ്പിക്കുകയും ചെയ്യുക.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയിൽ നിന്ന് പുകഴ്ച ലഭിക്കേണ്ടതിനുവേണ്ടി പ്രവർത്തിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ