Uncategorized

“യേശു, ഏറ്റവും ശ്രേഷ്ടൻ”

വചനം

സങ്കീർത്തനം 86 : 15

നീയോ കർത്താവേ, കരുണയും കൃപയും നിറഞ്ഞ ദൈവമാകുന്നു; ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവൻ തന്നേ.

നിരീക്ഷണം

സങ്കീർത്തനക്കാരന് യഹോവയായ ദൈവത്തെക്കുറിച്ച് അറിയാവുന്നകാര്യങ്ങൾ മാത്രമേ എഴുതാൻ കഴിയുകയുള്ളൂ. നമ്മുടെ മഹാനായ ദൈവം കരുണാമയനും കൃപാ നിധിയുമാണെന്ന് മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. അവൻ കോപത്തിന് സാവധാനതയുള്ളവനും സ്നേഹത്തിന്റെയും വിശ്വസ്തതയുടെയും ഗുണങ്ങളാൽ സമ്പന്നനെന്നും താൻ പറഞ്ഞു.

പ്രായേഗീകം

അനേകരും യേശുവിനെക്കുറിച്ച് ഒത്തിരി വിവാദങ്ങളും പരാമർശങ്ങളും നടത്തുന്നത് നമുക്ക് കാുവാൻ കഴിയും. എന്നാൽ സത്യത്തിൽ യേശുവിനേക്കാൾ സ്നേഹവും വിശ്വസ്തതയും ഉള്ള മറ്റാരുമില്ല. യേശുവിനെപ്പോലെ കോപത്തിന് താമസമുള്ള മറ്റൊരാളേയും നമുക്ക് കണ്ടെത്തുവാൻ കഴിയുകയില്ല. യേശുവിനെപ്പോലെ അനുഗമ്പയും കൃപയും ഉള്ളവനായിരിക്കുവാൻ കഴിയുന്ന ഒരാളെ നമുക്ക് ഈ ലോകത്ത് കണ്ടെത്തുവാൻ കഴിയുകയില്ല. ആകയാൽ യേശുവിനെക്കുറിച്ച് ദോഷം പറയുന്നവരെ നമുക്ക് അവഗണിക്കാം. യേശുവിനെക്കുറിച്ച് നമ്മുടെ അനുഭവത്തിൽ നിന്ന് ഇപ്രകാരം പറയുവാൻ കഴിയണം, യേശു നാം ചിന്തിക്കുന്നതിലും വലിയവനാണ്.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് മഹാനും ഉന്നതനും ഉയർന്നിരിക്കുന്നവനും ശാശ്വതവാസിയുമാണെന്ന് ഞാൻ അറിയുന്നു, അങ്ങ് എന്റെ ദൈവമായിരിക്കുന്നതിനായി നന്ദി. ആമേൻ