“യേശു ചെയ്തു, നമുക്കും കഴിയും!”
വചനം
എഫെസ്യർ 4 : 32
നിങ്ങൾ തമ്മിൽ ദയയും മനസ്സലിവുമുള്ളവരായി ദൈവം ക്രിസ്തുവിൽ നിങ്ങളോടു ക്ഷമിച്ചതുപോലെ അന്യോന്യം ക്ഷമിപ്പിൻ.
നിരീക്ഷണം
യേശുക്രിസ്തുവിന്റെ ക്രൂശ്മരണത്തിലൂടെ മാത്രമാണ് ദൈവം നമ്മോട് ക്ഷമിക്കുവാൻ തയ്യാറായത് എന്ന കാതലായ വസ്തുത അപ്പോസ്ഥലനായ പൗലോസ് പ്രസ്താവിക്കുന്നു. അതിനാൽ ക്രിസ്തുവിന്റെ യാഗം നിമിത്തം നാമും മറ്റുള്ളവരോട് ക്ഷമിക്കുവാൻ കൽപ്പിച്ചിരിക്കുന്നു.
പ്രായോഗീകം
പുതിയ നിയമത്തിൽ “ആയിരിക്കുക” എന്ന വാക്ക് ഉപയോഗിക്കുമ്പോഴെല്ലാം അത് നമ്മുടെ കർത്താവിന്റെ നിർദ്ദേശമായിട്ടാണ് അർത്ഥമാക്കുന്നത്. ആയിരിക്കുക എന്ന വാക്ക് ഈ വേദവചനത്തിന്റെയും ആമുഖമാണ്. പരസ്പരം ദയയും അനുകമ്പയും ഉള്ളവരായിരിക്കുക എന്ന് അപ്പോസ്ഥലൻ പറയുമ്പോൾ അത് ഒരു കൽപ്പനയാണ്. നമ്മിലുള്ള യേശുവിന്റെ ശക്തിയിലൂടെ മാത്രമേ നമുക്ക് ആ കൽപ്പന അനുസരിക്കുവാൻ കഴിയൂ. പിന്നെയാണ് മറ്റുള്ളവരോട് ക്ഷമിക്കുന്നതിന്റെ പ്രശ്നം വരുന്നത്. ഇവിടെ ക്ഷമിക്കുന്നതിന് ഒരു യോഗ്യതയും പറയുന്നില്ല. അവർ മാനസാന്തരപ്പെട്ടാൽ ക്ഷമിക്കുക എന്ന് അപ്പോസ്ഥലൻ പറയുന്നില്ല, ഒരിക്കലും ഇല്ല! ഇവിടെ ക്ഷമിക്കുക എന്ന മാത്രമേ പറയുന്നുള്ളൂ. ഇത് പരിശുദ്ധാത്മാവിന്റെ പ്രവർത്തന മേഖലയാണ്. പൗലോസ് ഒരു “കൃപ” പ്രസംഗകനായിരുന്നു, പക്ഷേ അദ്ദേഹം ഒരു “ചെയ്യുക” എന്ന പ്രസംഗകനും കൂടെ ആയിരുന്നു എന്ന് ഇതിൽ നിന്ന് മനസ്സിലാക്കുവാൻ കഴിയും. യേശുവിന്റെ ആദ്യകാല അനുയായികൾ ഈ കല്പന എങ്ങനെ ചെയ്തു എന്നതിനെക്കുറിച്ച് നമുക്ക് വ്യക്തതയില്ല. ഒരു ക്രിസ്ത്യാനി എങ്ങനെ മുന്നോട്ട് പോകണമന്നും ക്രിസ്തീയ ജീവിതത്തിൽ വരുന്ന വെല്ലുവിളികളോട് എങ്ങനെ പ്രതികരിക്കണമെന്നും പൗലോസ് വ്യക്തമായ നിർദ്ദേശം നൽകി. ക്രിസ്തുവിന്റെ ത്യാഗപൂർണ്ണമായ മരണം മൂലമാണ് ദൈവം നമ്മോട് നമ്മുടെ പാപങ്ങളെ ക്ഷമിച്ചതെന്നും ആകയാൽ യേശു അത് ചെയ്തു എങ്കിൽ നമുക്കും കഴിയും എന്നുമാണ് പൗലോസ് അപ്പോസ്ഥലൻ ഇവിടെ ഊന്നി പറയുന്നത്.
പ്രാർത്ഥന
പ്രീയ യേശുവേ,
മറ്റുള്ളവരോട് ദയയും മനസ്സലിവും കാണിക്കുവാനും, ദൈവം ക്രിസ്തുവിൽ എന്നോട് ക്ഷമിച്ചതുപോലെ അന്യോന്യം ക്ഷമിക്കുവാനും എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
