“യേശു നമ്മുടെ പ്രതികാരകൻ”
വചനം
നഹൂം 1 : 15
ഇതാ, പർവ്വതങ്ങളിന്മേൽ സുവാർത്താദൂതനായി സമാധാനം ഘോഷിക്കുന്നവന്റെ കാൽ.
നിരീക്ഷണം
യഹൂദയ്ക്ക് പ്രത്യാശയും സന്തോഷവും ആശ്വാസവും പകരാൻ ദൈവം പ്രവാചകനായ നഹൂമിനെ അയച്ചു. നഹൂം പ്രവചനം മുഴുവൻ യഹൂദയുടെ പീഡകരായ നീനെവേകാർക്ക് എതിരായുള്ള ഒരു പ്രവചനമാണ്. നമ്മുടെ പ്രതികാരകനായ കർത്താവ് യഹൂദയ്ക്കുവേണ്ടി പ്രവർത്തിക്കുവാൻ പോകുന്നുണ്ടെന്ന കാര്യം മനസ്സിലാക്കുവാനും അത് കാണുവാനും യഹൂദയിലെ ജനങ്ങളോട് പ്രവാചകൻ വിളിച്ചു പറഞ്ഞു.
പ്രായോഗീകം
മുകളലേയ്ക്ക് നോക്കി കർത്താവിനോട് ഈ കഷ്ടത ഇനി എത്രയധികം? എന്ന് ചോദിക്കുന്ന അവസ്ഥയിലാണോ നാം ആയിരിക്കുന്നത്? ചിലപ്പോൾ നമ്മുടെ സ്വന്തം ജീവിതത്തിൽ അനുഭവിക്കുന്ന കഷ്ടതകൾ, ബുദ്ധിമുട്ടുകൾ, ആക്രമണങ്ങൾ എന്നിവയായിരിക്കാം നമ്മെ അത്തരത്തിൽ ചിന്തിപ്പിക്കുന്നത്. അടുത്തിടെയായി നിങ്ങളുടെ മേൽ എന്ത് ചിന്തയാണ് കുന്നുകൂടുന്നത്? നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥകൾ നിരത്തിയ ഒരു പട്ടികയുമായാണേ നിങ്ങൾ ആയിരിക്കുന്നത്? അതോ, യേശു എന്റെ ഈ അവസ്ഥ അറിയുണ്ട് അവൻ വേഗം ഇതിന് ഒരു പരിഹാരം വരുത്തുവാൻ കടന്നുവരും എന്ന് ഉറച്ച് വിശ്വസിക്കുന്നുവോ? ഈ ചിന്ത ചിലർക്ക് നിസ്സാരമായി തോന്നുന്നു, പക്ഷേ യേശുവിനെ അനുഗമിക്കുന്ന ജനത്തിന് ഇത് എക്കാലത്തും ഉള്ള സത്യമാണ്. യേശു നമുക്കുവേണ്ടി പ്രതികാരം ചെയ്യുന്നവൻ ആണ്. ശത്രുവിനെ നിങ്ങളോട് പോരാടുവാനും കൂടുതൽ നേരം പരിഹസിക്കുവാനും അവൻ അനുവദിക്കുകയില്ല. അവൻ വേഗം വരുന്നു, അവൻ തന്റെ പ്രവർത്തിനടത്തുവാൻ അടുത്തിരിക്കുന്നു. നിങ്ങൾ അത് സത്യമാണെന്ന് വിശ്വസിക്കുകയും അതിനായി കാത്തിരിക്കുകയും ചെയ്താൽ അവൻ നിങ്ങളുടെ ശത്രുവിനെ പൂർണ്ണമായും പരാജയപ്പെടുത്തുമെന്ന് ഉറപ്പാണ്. യേശുവാണ് നമ്മുടെ പ്രതികാരകൻ.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങ് എനിക്കായി ഇറങ്ങിവന്ന് എന്റെ ശത്രുവിനോട് പോരാടി എന്നെ രക്ഷിക്കേണമേ. ആമേൻ