Uncategorized

“യേശു സംസാരിച്ചത് പ്രവർത്തിച്ചു!”

വചനം

ലൂക്കോസ് 22 : 40,41

ആ സ്ഥലത്തു എത്തിയപ്പോൾ അവൻ അവരോടു: “നിങ്ങൾ പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ പ്രാർത്ഥിപ്പിൻ ”എന്നു പറഞ്ഞു.  താൻ അവരെ വിട്ടു ഒരു കല്ലേറുദൂരത്തോളം വാങ്ങിപ്പോയി മുട്ടുകുത്തി പ്രാർത്ഥിച്ചു.

നിരീക്ഷണം

യേശുക്രിസ്തുവിനെ യൂദാസ് ഒറ്റിക്കെുടക്കുകയും പിന്നീട് വധിക്കുകയും ചെയതതിന്റെ തലേരാത്രിയിൽ യേശു തന്റെ ശിഷ്യന്മാരോട് ആദ്യം പ്രാർത്ഥിക്കുവാൻ പറഞ്ഞു. പിന്നെ അവൻ അധികം ദൂരെ അല്ലാതെ മാറി ഇരുന്ന് പ്രാർത്ഥിച്ചു. ഇതു വായിക്കുന്ന എല്ലാ യേശുവിന്റെ അനുയായികളും യേശുക്രിസ്തുവിനെ ഇഷ്ടപ്പെടുവാൻ കാരണം താൻ വെറുതെ സംസാരിക്കുക മാത്രമല്ല അത് പ്രവർത്തിച്ചു കാണിക്കുകയും ചെയ്തു എന്നതാണ്.

പ്രായോഗികം

ഒരു വിനോദമായ കാൽപന്തുകളിയെക്കുറിച്ച് കൂടുതൽ സമയം സംസാരിക്കുവാൻ കഴിയുന്നത് ഒരു വലിയ കാര്യമാണ്, എന്നാൽ സംസാരിക്കുന്നയാൾ അത് കളിച്ച് കാണിച്ചു തരുന്നത് വ്യത്യസ്തമാണ്. യേശുവിന്റെ ഈ ലോകത്തിലെ ഭൗമീക ജീവിതം അതായിരുന്നു. യേശു ഒരു നിർദ്ദേശമോ ഉപമയോ നൽകിയതിനു ശേഷം അത് ന്റെ ജീവിതത്തിൽ പ്രാവർത്തീകമാക്കി കാണിക്കും. അല്ലെങ്കിൽ താൻ പറഞ്ഞ ഉപമയുടെ രഹസ്യം വ്യക്തമാക്കും. എല്ലാം തിരിഞ്ഞുമറിയുന്ന ആ രാത്രിയിൽ യേശു ശിഷ്യന്മാരോട് പറഞ്ഞു നിങ്ങൾ പ്രാർത്ഥിക്കേണ്ടത് ആവശ്യമാണെന്ന്. പക്ഷേ യേശു അതിനെക്കുറിച്ച് വെറുതെ സംസാരിച്ചു എന്നതല്ല അത് ചെയ്തു കാണിച്ചുകൊടുത്തു.

പ്രാർത്ഥന

പ്രീയ യേശുവേ,

ഞാൻ പറയുന്നത് എന്റെ ജീവിതത്തിൽ പ്രാവർത്തീകമാക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ