“രണ്ട് ചെവികളും ഒരു വായും”
വചനം
സദൃശ്യവാക്യം 18 : 13
കേൾക്കുംമുമ്പെ ഉത്തരം പറയുന്നവന്നു അതു ഭോഷത്വവും ലജ്ജയും ആയ്തീരുന്നു.
നിരീക്ഷണം
ജ്ഞാനികളിൽ ജ്ഞാനിയായ ശലോമോൻ രാജാവ്, കേൾക്കുന്നതിനുമുമ്പേ ഉത്തരം പറയുന്നത് തികച്ചും ലജ്ജാകരമാണെന്ന് ഈ വചനത്തിൽ പറയുന്നു. മാത്രമല്ല അത് മണ്ടത്തരമാണെന്നും അതിനർത്ഥം അത് നല്ല വിവേകത്തിന്റെ അഭാവമാണെന്നും വ്യക്തമാക്കുന്നു.
പ്രായേഗീകം
ഈ വചനത്തിന്റെ അടിസ്ഥാനത്തിൽ നാം കേൾക്കുവാൻ തയ്യാറുള്ളവരായിരിക്കണം അതിനാണ് നമുക്ക് രണ്ട് ചെവി ഉള്ളത്. കേൾക്കുന്നത് ജ്ഞാനിയുടെ ലക്ഷണമാണ്. കൂടുതൽ ശ്രദ്ധിക്കുന്നോറും ഒരു പ്രശ്നത്തിന്റെ വ്യാപ്തി നമുക്ക് മനസ്സിലാക്കുവാൻ കഴിയും.”ആഗോള കാഴ്ച്ചപ്പാട്” എന്ന പദത്തിന്റെ അർത്ഥം ഒരു പ്രശ്നത്തെക്കുറിച്ചുള്ള വളരെ വലിയ കാഷ്ടപ്പാട് ഉണ്ടായിരിക്കുക എന്നതാണ്. നമ്മുടെ സ്വന്തം വാക്കുകൾ മാത്രമാണ് സംസാരിക്കുന്നതെങ്കിൽ ഒരു പ്രത്യേക പ്രശ്നത്തെക്കുറിച്ച് ആഗോള കാഴ്ചപ്പാട് നേടുന്നത് ബുദ്ധിമുട്ടാണ്. ചിലപ്പോൾ നമ്മുടെ രണ്ട് ചെവികൾ സ്രിഷ്ടാവ് നമുക്ക് നൽകിയതാണെന്ന് ഓർമ്മിച്ചാൽ മറ്റുള്ളവർക്കും ആഗോള കാഴചപ്പാട് നൽകുന്ന രീതിയിൽ നമ്മോട് അവരുടെ അറിവുകൾ പങ്കുവയ്ക്കുവാൻ ഇടാകും.
പ്രാർത്ഥന
പ്രീയ യേശുവേ,
കേൾക്കുവാൻ വേഗതയും പറയുവാൻ താമസവുമുള്ള വ്യക്തിയായി ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ