Uncategorized

“രാവും പകലും”

വചനം

റോമർ 13 : 12

രാത്രി കഴിവാറായി പകൽ അടുത്തിരിക്കുന്നു അതുകൊണ്ടു നാം ഇരുട്ടിന്റെ പ്രവൃത്തികളെ വെച്ചുകളഞ്ഞു വെളിച്ചത്തിന്റെ ആയുധവർഗ്ഗം ധരിച്ചുകൊൾക.

നിരീക്ഷണം

അപ്പോസ്ഥലനായ പൗലോസ് റോമിലെ സഭയെ ഓർമ്മിപ്പിച്ച കാര്യം ഇന്ന് നമ്മെയും ഓർമ്മിപ്പിക്കേണ്ടത് ആവശ്യമാണ്. രക്ഷ ഏറ്റവും അടുത്തിരിക്കുന്നു. തീർച്ചയായും ആ രക്ഷ എന്നത്കൊണ്ടു ഉദ്ദേശിക്കുന്നത് കർത്താവിന്റെ വരവിനെക്കുറിച്ചാണ്. ഇതിന്റെ മുൻ വാക്യത്തിൽ നമ്മൾ ആദ്യം വിശ്വസിച്ച സമയത്തേക്കാൾ ഇപ്പോൾ രക്ഷ അടുത്തിരിക്കുന്നു എന്ന് വ്യക്തമാക്കിയിരിക്കുന്നു. ഇക്കാരണത്താൽ രാത്രിയുമായി ബന്ധപ്പെട്ട എന്തും ഉപേക്ഷിച്ച് വെളിച്ചത്തിന്റെ കവചം ധരിക്കണമെന്ന് അപ്പോസ്ഥലൻ നമ്മോട് ആവശ്യപ്പെടുന്നു.

പ്രായേഗീകം

പിശാചിന്റെ പ്രവർത്തികൾ ഇരുട്ടിൽ നടക്കുമ്പോൾ ദൈവരാജ്യം വെളിച്ചത്തിൽ പ്രവർത്തിക്കുന്നു എന്ന് നമുക്ക് അറിയാവുന്നതാണ്. അവ രണ്ടും രാവും പകലും പോലെ വ്യത്യസ്ഥമാണ്. മാന്യമായ ജീവിതവും വസ്ത്രധാരണവും പകൽ സമയത്താണ് നടക്കുന്നതെന്ന് പൗലോസ് അപ്പോസ്ഥലൻ നമ്മോട് പറയുന്നു. അതേസമയം രാത്രിയിലെ പ്രവർത്തനങ്ങൾ ജഡത്തിന്റെ പ്രവർത്തനങ്ങൾ ആകുന്നു. അവ വെറിക്കൂത്ത്, മദ്യപാനം, ലൈംഗീക അധാർമ്മീകത, ദുഷ്പ്രവർത്തി, ഭിന്നത, അസൂയ, എന്നിവ എന്ന് കാണുന്നു. ഇവ രാത്രിയിൽ അലങ്കരിക്കപ്പെട്ട ജഡത്തിന്റെ വസ്ത്രങ്ങളാണ്. എന്നാൽ വെളിച്ചത്തിന്റെ ആയുധം, രാവും പകലും ധരിക്കേണ്ടതാണ്. എഫെസ്യർ 6:14-17 വരെ ഉള്ള വാക്യങ്ങളിൽ അപ്പേസ്ഥലൻ ഇത്തത്തിലുള്ള വ്സത്രങ്ങളെക്കുറിച്ച് പരാമർശിച്ചിരിക്കുന്നു. അവ ഇതാണ് “നിങ്ങളുടെ അരെക്കു സത്യം കെട്ടിയും, നീതി എന്ന കവചം ധരിച്ചും, സമാധാന സുവിശേഷത്തിന്നായുള്ള ഒരുക്കം, കാലിന്നു ചെരിപ്പാക്കിയും എല്ലാറ്റിന്നും മീതെ ദുഷ്ടന്റെ തീയമ്പുകളെ ഒക്കെയും കെടുക്കുവാന്തക്കതായ വിശ്വാസം എന്ന പരിച എടുത്തുകൊണ്ടും നില്പിൻ. രക്ഷ എന്ന ശിരസ്ത്രവും ദൈവവചനം എന്ന ആത്മാവിന്റെ വാളും കൈക്കൊൾവിൻ.” ഇവയാണ് രാവും പകലും തമ്മിലുള്ള വ്യത്യാസം.

പ്രാർത്ഥന

പ്രീയ യേശുവേ,

പകലിനുള്ളവരായി ജീവിക്കുവാനും വെളിച്ചത്തിന്റെ സ്വഭാവം വെളിപ്പെടുത്തുവാനും എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ