Uncategorized

“വലിയ മരത്തിന്റെ കൊമ്പ്”

വചനം

യോഹന്നാൻ  15 : 7

നിങ്ങൾ എന്നിലും എന്റെ വചനം നിങ്ങളിലും വസിച്ചാൽ നിങ്ങൾ ഇച്ഛിക്കുന്നതു എന്തെങ്കിലും അപേക്ഷിപ്പിൻ; അതു നിങ്ങൾക്കു കിട്ടും.

നിരീക്ഷണം

യോഹന്നാന്റെ സുവിശേഷം 15-ാം അധ്യായത്തിൽ യേശുവിനെ ഒരു മുന്തിരിവള്ളിയോടും തന്നെ പിൻപറ്റുന്നവരെ കെമ്പുകളായും ഉപമിച്ചിരിക്കുന്നു. കൊമ്പുകൾ മുന്തിരിവള്ളയോടു കൂടെ ബന്ധം പുലർത്തി നിലനിൽക്കുന്നതുപോലെ നാമും യേശുവിനോടു ചേർന്ന് ബന്ധം പുലർത്തുകയും അവന്റെ വചനം ഹൃദയത്തിൽ സൂക്ഷിക്കുകയും അപ്രകാരം ജീവിക്കുകയും ചെയ്താൽ നാം അപേക്ഷിക്കുന്നതെന്തും നമുക്ക് ലഭിക്കുമെന്ന് ഉറപ്പിച്ച് ഈ വാക്യത്തിൽ പറയുന്നു.

പ്രായോഗികം

തീർച്ചയായും ഈ വചനങ്ങളെ പ്രസ്താവിച്ചത് സാക്ഷാൽ യേശുക്രിസ്തുവാണ്. നമ്മുടെ ഓരോ പ്രാർത്ഥനകളുടെയും ഉത്തരം നൽകേണ്ടത് യേശുക്രിസ്തുവാണ്. യേശുക്രിസ്തുവാണ് ന്യായാധിവൻ ആകയാൽ എങ്ങനെ എപ്പോൾ ഉത്തരം നൽകണമെന്ന് തീരുമാനിക്കേണ്ടത് കർത്താവാണ്. അതുപോലെ നാം ഓരോരുത്തരും ദൈവത്തോട്ചേർന്ന് വസിക്കുന്നുണ്ടോ എന്നും അവന്റെ വചനം നമ്മിൽ വസിക്കുന്നുണ്ടോ എന്നും കൃത്യമായി അറിയുന്നതും യേശുക്രിസ്തുവാണ്. ശരിക്കും നാം ആ കാര്യത്തിൽ ശ്രദ്ധാലുക്കളല്ലെങ്കിൽ, നമ്മുടെ സൗകര്യാർത്ഥം നാം ദൈവത്തെ സേവിക്കുകയും സമ്മർദ്ദം വരുമ്പോൾ മുന്തിരിവള്ളിയാകുന്ന യേശുവിൽ നിന്ന് ബന്ധം വേർപെടുത്തി നാം പ്രലോഭനങ്ങളിൽ അകപ്പെടുകയും ചെയ്യും. യേശുവുമായുള്ള നല്ല ബന്ധത്തിൽ നാം ആയിരുന്നില്ലെങ്കിൽ ആവശ്യം വരുമ്പോൾ നാം തുടർച്ചയായി ആ ബന്ധത്തിൽ നിന്നും വേർപിരിയുകയും അവസാനും യേശുവുമായുള്ള ബന്ധം പൂർണ്ണമായും ഇല്ലാതാകുകയും നാം നാശത്തിലേയ്ക്ക് പോകുകയും ചെയ്യും. ദൈവത്തിന്റെ വചനം നമ്മിൽ അവശേഷിക്കാതെയാകുമ്പോൾ നാം പ്രതീക്ഷിച്ചരീതിയിൽ പ്രാർത്ഥനകൾക്ക് മറുപടി ലഭിക്കാതെ വരും. ഇവിടെ യേശുക്രിസ്തു തന്നെ കൃത്യമായി നമുക്ക് വാഗ്ദത്തം നൽകി പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കുവാൻ നാം അവന്റെ വചനം അനുസരിക്കുകയും ക്രിസ്തുവാകുന്ന മുന്തിരിവള്ളിയോട് ചേർന്ന് വസിക്കുകയും വേണം എന്ന്.

പ്രാർത്ഥന

പ്രീയ യേശുവേ,

ഞാൻ അങ്ങയോട് ചേർന്ന് വസിക്കേണ്ട ഒരു കൊമ്പാണെന്ന് എനിക്ക് വ്യക്തമായി. ആകയാൽ അങ്ങയോട് ചേർന്ന് വസിക്കുവാനും അങ്ങയുടെ വചനത്തെ അനുസരിക്കുവാനും എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ