Uncategorized

“വഴി തെറ്റരുത്!!”

വചനം

1 രാജാക്കന്മാർ 11 : 4

എങ്ങനെയെന്നാൽ: ശലോമോൻ വയോധികനായപ്പോൾ ഭാര്യമാർ അവന്റെ ഹൃദയത്തെ അന്യദേവന്മാരിലേക്കു വശീകരിച്ചു; അവന്റെ ഹൃദയം അവന്റെ അപ്പനായ ദാവീദിന്റെ ഹൃദയംപോലെ തന്റെ ദൈവമായ യഹോവയിങ്കൽ ഏകാഗ്രമായിരുന്നില്ല.

നിരീക്ഷണം

വാർദ്ധക്യത്തിലേയ്ക്ക് നീങ്ങുമ്പോൾ പലപ്പോഴം സംഭവിക്കുന്നതുപേലെ നാം ശ്രദ്ധിച്ചില്ലെങ്കിൽ നമ്മുടെ വ്യക്തി പരമായ ജീവിത നിലവാരം സൂക്ഷിക്കുവാൻ കഴിയാതെ വരും. യിസ്രായലേിന്റെ രാജാവായ ശലോമോന് സംഭവിച്ചത് അതാണ്. അവൻ പൂർണ്ണ ഹൃദയത്തോടെ ദൈവത്തോട് പ്രതിജ്ഞാബദ്ധനായി തന്റെ ജീവിതം ആരംഭിച്ചു. താൻ തന്റെ വിശ്വാസത്തിൽ പൂർണ്ണമായി മുഴുകിയിരുന്നു. എന്നാൽ വർഷങ്ങൾ കഴിഞ്ഞപ്പോൾ തനിക്ക് ധാരാളം സമ്പത്തും അംഗീകാരവും വർദ്ധിക്കുകയും തന്റെ ദൈവത്തോടുള്ള വിശ്വസ്ഥത കുറയുകയും അന്യജാതിക്കാരികളായ സ്ത്രീകളെ വിവാഹം കഴിക്കുകയും ചെയ്തു. ഇത് യഹൂദാ നിയമത്തിന്റെയും പാരമ്പര്യത്തിന്റെയും വലീയ ലംഘനം ആയിരുന്നു (ആവ. 7:3-4). കാലക്രമേണ ഈ അന്യജാതിക്കാരികളായ ഭാര്യമാർ അദ്ദേഹത്തിന്റെ ഹൃയത്തെ യഹോവയായ ദൈവത്തിൽ നിന്ന് അകറ്റിക്കളഞ്ഞു, അത് അവന്റെ നാശത്തിന് കാരണമാക്കി.

പ്രായേഗീകം

പഴയനിയമ കാലഘട്ടത്തിൽ ശലോമോനെ ഈ അന്യജാതിക്കാരികളായ സ്ത്രീകൾ വഴിതെറ്റിച്ചു എന്ന് നമുക്ക് ഈ വചനത്തിലൂടെ മനസ്സിലാക്കുവാൻ കഴിയും. എന്നാൽ ഇന്ന് നമ്മുടെ വിശ്വാസത്തിന് വിപരീതമായി എന്താണ് നിൽക്കുന്നത്? നമ്മെ വഴിതെറ്റിക്കുവാൻ പിശാച് എന്താണ് ഉപയോഗിക്കുവാൻ ശ്രമിക്കുന്നത്? ഈ ലോകത്തിൽ ജീവിക്കുമ്പോൾ യേശുവുമായുള്ള ബന്ധത്തിൽ നിന്ന് നമ്മെ തെറ്റിച്ചുകളയുന്ന എന്തെങ്കിലും ഉണ്ടോ എന്ന് ദിവസവും നാം ശോധന ചെയ്യേണ്ടത് ആവശ്യമാണ്. ശത്രുവിന് ഉപയോഗിക്കുവാൻ കഴിയുന്ന എന്തെങ്കിലും നമ്മുടെ ജീവിത്തിൽ ഉണ്ടെങ്കിൽ അവൻ അത് നാമും യേശുവുമായുള്ള ബന്ധത്തിൽ നിന്ന് നമ്മെ തെറ്റിച്ചുകളയുവാൻ ഉപയോഗിക്കും എന്ന സത്യം നാം ഒരിക്കലും മറക്കരുത്. ജീവിച്ചിരുന്നിട്ടുള്ളതിൽ വച്ച് ഏറ്റവും ബുദ്ധിമാനായ മനുഷ്യൻ ആയിരുന്നു ശലോമോൻ. ആ വ്യക്തിക്ക് പിശാചിന്റെ തന്ത്രങ്ങൾ മനസ്സിലാക്കുവാൻ കഴിയാതെ പോയി. നാം അപ്രകാരമായി തീരാതിരിക്കേണ്ടതിന് പിശാചിന്റെ തന്ത്രങ്ങളെ മനസ്സിലാക്കി വഴിതെറ്റിപ്പോകാതെ ഉണർന്ന് ദൈവഹിതപ്രകാരം ജീവിക്കുവാൻ തയ്യാറാകണം.

പ്രാർത്ഥന

പ്രീയ യേശുവേ,

പിശാചിന്റെ തന്ത്രങ്ങളെ മനസ്സിലാക്കി വഴതെറ്റിപ്പോകാതെ ജീവിക്കുവാന എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ