“വാഗ്ദത്തം നൽകിയ ദൈവത്തെ ഓർക്കുക”
വചനം
എബ്രായർ 10 : 23
പ്രത്യാശയുടെ സ്വീകാരം നാം മുറുകെ പിടിച്ചുകൊൾക; വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനല്ലോ.
നിരീക്ഷണം
കഷ്ടതയുടെ നടുവിലൂടെ കടന്നുപോകുന്ന വിശ്വാസിയോട് എഴത്തുകാരൻ പറയുകയാണ് വിശ്വാസത്തിനു വേണ്ടി കഷ്ടം സഹിക്കുന്നതിൽ നിന്ന് പിൻമാറരുത്. കാരണം നമുക്ക് നിത്യജീവനെ വാഗ്ദത്തം ചെയ്തവൻ നമ്മോട് കൂടെ ഉണ്ട് താൻ അരുളി ചെയ്ത വാഗ്ദത്തം നിവർത്തിക്കുവാൻ യേശുക്രിസ്തു മതിയായവൻ ആണ്.
പ്രായോഗീകം
നാം കരാർ ഒപ്പിടുമ്പോഴെല്ലാം കരാറിന്റെ കാലാവധി തീരുംവരെ കരാറിൽ എഴുതിയിരിക്കുന്നത് രണ്ടുപേരും ചെയ്യുമെന്ന് ഉറപ്പിക്കുന്നു. എന്നാൽ അത് മനുഷ്യർ തമ്മിലുള്ള കരാർ ആകകൊണ്ട് പലപ്പോഴും കരാർ തെറ്റിക്കാറുണ്ട്. വിശ്വാസത്തിന്റെ കാര്യം വരുമ്പോള്‍ വാഗ്ദത്തം ചെയതത് ആരെന്ന് ഓർക്കുക എന്നത് അനിവാര്യമാണ്. നാം ഈ ലോകത്തിലെ ആരുമായും അല്ല നമ്മുടെ വിശ്വാസത്തിന്റെ കരാർ ഒപ്പുവച്ചിരിക്കുന്നത്. പ്രബഞ്ച സ്രിഷ്ടാവായ യേശുക്രിസ്തുവിലാണ് നാം വിശ്വസിക്കുന്നത്. ഈ ലോകത്ത് പലതരം വാഗ്ദത്തങ്ങള്‍ ചെയ്യുന്നവരെ നാം കാണുന്നു എന്നാൽ അവർ തങ്ങളുടെ വാഗ്ദത്തങ്ങളെ പലപ്പോഴും ലംഘിക്കുന്നതായി കാണുവാൻ കഴിയും. അച്ഛനും അമ്മയും മക്കളോടുള്ള വാക്ക് പാലിക്കാതെ പോകുന്നു. ഭാര്യ ഭർത്താക്കന്മാർ തമ്മിലുള്ള ഉടമ്പടി തെറ്റിക്കുന്നു, അവർക്ക് തമ്മിൽ വാക്ക് പാലിക്കുവാൻ കഴിയാതെ പോകുന്നു. എന്നാൽ നമുക്ക് വേണ്ടി ജീവൻ തന്ന യേശുക്രിസ്തു വാണ് നമുക്ക് നിത്യ ജീവനെ വാഗ്ദത്തം നൽകിയിരിക്കുന്നത്. യേശുകർത്താവ് ഒരിക്കലും തന്റ വാഗ്ദത്തം നിവർതീകരിക്കുന്നതിൽ പരാജയപ്പെടാറില്ല വാഗ്ദത്തം ചെയ്തവൻ വിശ്വസ്ഥൻ തന്നെ. വാക്കുമാറാത്ത യേശുക്രിസ്തുവിൽ വിശ്വസിച്ചാൽ നിത്യജീവൻ ലഭിക്കും.
പ്രാർത്ഥന
പ്രീയ യേശുവേ,
എന്റെ ചുറ്റും ഉളളവർ അവരുടെ വാക്കുകളിൽ നിന്ന് മാറുന്നവരാണ് എന്നാൽ എന്റെ ദൈവം വാക്കുമാറാത്തവനായിരിക്കുന്നതിനാൽ അങ്ങേയ്ക്ക് നന്ദി പറയുന്നു. വാഗ്ദത്തം ചെയ്ത നിത്യ ജീവൻ പ്രാപിക്കുവാൻ തക്കവണ്ണം ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ