“വാടകക്കാരന്റെ പശ്ചാത്താപം”
വചനം
ലൂക്കോസ് 16 : 12
അന്യമായതിൽ വിശ്വസ്തരായില്ല എങ്കിൽ നിങ്ങൾക്കു സ്വന്തമായതു ആർ തരും?
നിരീക്ഷണം
ബിസിനസ്സ് എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ച് യേശു ഒരു പ്രഭാഷണം നടത്തുകയായിരുന്നു. എല്ലാ വിശ്വാസികളും അറിഞ്ഞിരിക്കുന്നതുപോലെ ഈ ലോകത്തിൽ ക്രയവിക്രയത്തിന് ഒരു രീതിയുണ്ട്. എന്നാൽ അതിന്റെ തടസ്സങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വ്യക്തമായ ജ്ഞാനവും ആവശ്യമാണ്. പിന്നീട് മറ്റുള്ളവരുടെ സ്വത്ത് എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ച് നാം അറിഞ്ഞാൽ മാത്രമേ ദൈവത്താൽ നമുക്ക് ലഭിക്കേണ്ടവ ലഭിക്കുകയുള്ളൂ.
പ്രായോഗീകം
സ്വന്തമായി ഒന്നും ഇല്ലാതെ വാടകയ്ക്ക് ജീവിക്കുന്ന വരെ നാം കണ്ടിട്ടുണ്ട്. മറ്റുള്ളവരുടെ സ്വത്തുക്കൾ നാം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും നാം നമ്മുടെ സ്വന്തം സ്വത്ത് എങ്ങനെ കൈകാര്യം ചെയ്യും എന്ന് ദൈവം നമ്മെ പരീക്ഷിക്കുന്നത്. പലതരത്തിലുള്ള വാടകക്കാർ യഥാർത്ഥത്തിൽ അവരുടെ ഭാവി എങ്ങനെ ആയിരിക്കണ മെന്നതിന്റെ മുന്നോടിയായുള്ള ജീവിതമാണ് വാടകയ്ക്ക് താമസിക്കുന്നത്. നാം മറ്റുള്ളവരുടെ സ്വത്ത് സ്വന്തം പോലെ സൂക്ഷിക്കുകയാണെങ്കിൽ അത് ദൈവം നോക്കുകയും നമുക്ക് സ്വന്തമായി വീട് ദൈവം തരണമോ എന്ന് നമ്മെ പരീക്ഷിക്കുകയും ചെയ്യും. നാം അതിൽ വിജയിച്ചാൽ ദൈവത്തിൽ നിന്ന് നമുക്ക് സ്വന്തമായവ ലഭിക്കുക തന്നെ ചെയ്യും.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങ് എന്നെ പരീക്ഷിക്കുമ്പോൾ അതിൽ വിജയിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
