“വിജയം നൽകുന്ന ദൈവം”
വചനം
സങ്കീർത്തനം 60 : 12
ദൈവത്താൽ നാം വീര്യം പ്രവർത്തിക്കും; അവൻ തന്നേ നമ്മുടെ വൈരികളെ മെതിച്ചുകളയും.
നിരീക്ഷണം
ദാവീദ് പൊതുവെ അപൂർവ്വമായി മാത്രമേ പരാജയം ഏറ്റുവാങ്ങാറുള്ളൂ എന്ന ചിന്തയോടെയാണ് അവൻ എപ്പോഴും യുദ്ധത്തിന് ഇറങ്ങിയത്. യുദ്ധം ദൈവത്തിന്റെതാണ് എന്നതായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. ഇവരെ ഞാൻ എങ്ങനെ കൈകാര്യം ചെയ്യും എന്ന ചിന്തയോടെ ദാവീദ് ഒരിക്കൽപ്പോലും ശത്രുവിനെ സമീപിച്ചിരുന്നില്ല, അത് ചിന്തിക്കുമ്പോകൾ അത്ഭുതം തോന്നുന്നോ? ഇല്ല ! ഒരിക്കലും ഇല്ല, കാരണം യഹോവയായ ദൈവത്തിൽ പൂർണ്ണായി ദാവീദ് ആശ്രയിച്ചിരുന്നു. ദൈവം എല്ലോഴും വിജയിക്കുമെന്ന് അവൻ വിശ്വസിച്ചു. ദാവീദിനെ സംബന്ധിച്ചിടത്തോളം വിജയം സൃഷ്ടിച്ചവൻ കർത്താവായ യഹോവയായിരുന്നു.
പ്രായേഗീകം
ഇന്ന് രണ്ട് ചോദ്യങ്ങൾ ചോദിക്കുവാൻ ആഗ്രഹിക്കുന്നു. ഒന്നാമയതായി നിങ്ങളുടെ മുന്നിൽ ഏത് ശത്രുവാണ് നിങ്ങളോട് യുദ്ധത്തിന് നിൽക്കുന്നത്? രണ്ടാമതായി നിങ്ങൾക്ക് ഒരു വിജയം നേടുന്നതിന് നിങ്ങൾ ആരെയാണ് ആശ്രയിക്കുന്നത്? നമുക്ക് ഓരോരുത്തർക്കും ഏതെങ്കിലും തരത്തിലുളഅള ശത്രുക്കളെ ജീവിതത്തിൽ നേരിടേണ്ടതായി വരും. ഓരുപക്ഷേ അത് ഒരു രോഗമായിരിക്കും. ഒരുപക്ഷേ അതൊരു ജോലി നഷ്ടമായിരിക്കാം. അല്ലെങ്കിൽ അത് ഒരു വീവാഹബന്ധം തകർക്കുവാൻ ശ്രമിക്കുന്ന ഒരു മൂന്നാം കക്ഷിയായിരിക്കാം. എന്തുതന്നെയായാലും,നമുക്ക് നേരിടേണ്ടിവരുന്ന ശത്രുവിനെ ജയിക്കേണ്ടതിന് ഒരു വഴികണ്ടെത്തിയേ മതിയാകുകയുള്ളൂ. എപ്പോൾ നാം ആവശ്യപ്പെട്ടാലും സഹായിക്കാമെന്ന് വാഗ്ദത്തം ചെയ്യുന്നു വ്യക്തികൾ നമുക്ക് ഉണ്ടായിരിക്കാം. അതിന് അഭിഭാഷകർ തയ്യാറാണ്, അതുപോലെ ബാങ്കും, ടോക്ടറും, കൗൺസിലറും, പോലീസും തയ്യാറാണ്. എന്നാൽ ജീവിതത്തിലെ ഏറ്റവും വലീയ യുദ്ധങ്ങളിൽ ഒരു മനുഷ്യനെക്കാൾ അടുത്തു നിൽക്കുന്ന ഒരാളുണ്ട്. അദ്ദേഹത്തെയാണ് ദാവീദ് രാജാവ് വിജയം നൽകുന്നവൻ എന്ന് വിശേഷിപ്പിച്ചത്. ദൈവം നമ്മുടെ ശത്രുവിനെ അക്ഷരാർത്ഥത്തിൽ ചവിട്ടിമെതിക്കുമെന്ന് ദാവീദ് പറഞ്ഞു. കർത്താവിനോപ്പം നമുക്ക് വിജയം നേടാമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് നമുക്ക് നമ്മുടെ ശത്രുവിനെ കണ്ടെത്തുവാൻ ശ്രമിക്കാം. തുടർന്ന് നമ്മുടെ ആത്മവിശ്വാസം പൂർണ്ണമായും യേശുവിലാണെന്ന് സ്ഥിരീകരിക്കുകയും ചെയ്യുക അവനാണ് നമ്മുടെ വിജയം ഉറപ്പാക്കിത്തരുന്നവൻ.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങ് എന്റെ ശത്രുവിനെ തകർത്ത് എന്റെ ജീവിതത്തിൽ വിജയം നൽകുമാറാകേണമേ. ആമേൻ