“വിടേണ്ടത് വിട്ട് മുറുകേപിടിക്കേണ്ടതിനെ പിടിച്ചുകൊൾക”
വചനം
ഉല്പത്തി 35 : 2
അപ്പോൾ യാക്കോബ് തന്റെ കുടുംബത്തോടും കൂടെയുള്ള എല്ലാവരോടും: നിങ്ങളുടെ ഇടയിലുള്ള അന്യദേവന്മാരെ നീക്കിക്കളഞ്ഞു നിങ്ങളെ ശുദ്ധീകരിച്ചു വസ്ത്രം മാറുവിൻ.
നിരീക്ഷണം
യാക്കോബിന്റെ കുടുംബത്തിൽ ഒരു പുതിയ പ്രവർത്തി ചെയ്യുവാൻ ദൈവം ആഗ്രഹിച്ചു. ദൈവം അവനോട് ബെഥേലിലേക്ക് പൈകുവാൻ കല്പിച്ചു. യാക്കോബ് ഉടൻ തന്നെ തന്റെ കുടുംബത്തോടും ദാസന്മാരോടും അവരുടെ എല്ലാ വീഗ്രഹങ്ങളും നീക്കം ചെയ്ത് വസ്ത്രമാറി യാത്ര തുടരുവാൻ ആജ്ഞാപിച്ചു.
പ്രായോഗീകം
യാക്കോബിന്റെ കുടുംബവും കാടെയുള്ളവരും അദ്ദേഹത്തിന്റെ കല്പന അനുസരിച്ചു. ഫലത്തിൽ അവർ ഉള്ളിൽ തങ്ങളുടെ പാപത്തെക്കുറിച്ച് അനുതപിക്കുകയായിരുന്നു. ദൈവം ഉള്ളിൽ ചെയ്തതിന്റെ ഒരു ബാഹ്യ പ്രകടനമായി അവർ പിന്നീട് വസ്ത്രങ്ങൾ മാറ്റി. അവർക്ക് മുന്നോട്ട് പോകണമെങ്കിൽ അവരുടെ പഴയവഴികളെ വിടുകയും പുതിയതിനെ മുറുകേപിടിക്കുകയും വേണമായിരുന്നു. അതിന്റെ അർത്ഥം ഇതാണ്, നിങ്ങളുടെ വിശ്വാസത്തന്റെ ഉയർന്ന തലത്തിലേയ്ക്ക് പോകുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഇതുവരെ നിങ്ങളെ തെറ്റായരീതിയിൽ നയിച്ചതിനെ ഉപേക്ഷിക്കേണ്ടിവരും. ഒരിക്കൽ അങ്ങനെ ചെയ്താൽ, ഇപ്പോൾ നിങ്ങൾക്ക് യേശുവിലുള്ള ഒരു പുതിയ വിശ്വാസം മുറുകേപിടിക്കുവാൻ കഴിയും. തീർച്ചയായും നിങ്ങൾ സ്വപ്നം കണ്ടതിലും കൂടുതൽ ഉയർന്നതും വിശാലവുമായ രീതിയിൽ യേശു നിങ്ങളെ കൊണ്ടുപോകും. യാക്കോബിന്റെ എല്ലാ ശത്രുക്കളുടെയും ഹൃദയങ്ങളിൽ ദൈവം ഒരു ഭയം വെച്ചുവെന്ന് വേദപുസ്തകം പറയുന്നു. ദൈവഹിതപ്രകാരമുള്ള വഴിയിൽ ആരും അവരെ തടഞ്ഞില്ല. ആവശ്യമില്ലാത്തിനെ വിട്ട് മുറുകേപിടിക്കേണ്ടതിനെ പിടിച്ചുകൊള്ളുവാൻ നാം തയ്യാറായാൽ നമുക്കും ഇപ്രകാരം ഉള്ള അനുഗ്രഹം ലഭിക്കും.
പ്രാർത്ഥന
പ്രീയ യേശുവേ,
വിടേണ്ടതിനെ വിട്ട് വചനത്തെ മുറുകേപിച്ച് അങ്ങയിൽ ആശ്രയിച്ച് മുന്നോട്ട് പോകുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
