Uncategorized

“വിറയ്ക്കുന്നവർ എവിടെ?”

വചനം

സദൃശ്യവാക്യം 28 : 14

എപ്പോഴും ഭയത്തോടിരിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; ഹൃദയത്തെ കഠിനമാക്കുന്നവനോ അനർത്ഥത്തിൽ അകപ്പെടും.

നിരീക്ഷണം

ദൈവസന്നിധിയിൽ ദൈവത്തോടുള്ള ഭയത്താലോ ദൈവത്തോടുള്ള വിശുദ്ധമായ ബഹുമാനത്താലോ വിറയ്ക്കുന്ന ഏതൊരാളും അനുഗ്രഹിക്കപ്പെടുമെന്ന് ശലോമോൻ രാജാവ് ഇവിടെ വ്യക്തമാക്കുന്നു. അങ്ങനെ ചെയ്യുവാൻ കഴിയാതെ വരുന്ന വ്യക്തികളുടെ ഹൃദയം അഹങ്കാരത്താൽ നിറയുവാൻ ഇടയാകുകയും അവർ പ്രശ്നങ്ങളിൽ വീഴുകയും ചെയ്യുമെന്നത് ഉറപ്പാണ്.

പ്രായോഗികം

ഈ വചനം എഴുതിയ ശലോമോൻ രാജാവ്എഴുതിയതും പ്രസംഗിച്ചതും തന്റെ ജീവിതത്തിൽ പ്രാവർത്തീകമാക്കുവാൻ കഴിയാതെ പോയി. ഈ വചനപ്രകാരം ജീവിച്ച നാളുകളൊക്കെയും ശലോമോൻ രാജാവ് ദൈവത്താൽ അനുഗ്രഹിക്കപ്പെട്ടവനായിരുന്നു. എന്നാൽ കാലക്രമേണ അവൻ വളരെ സമ്പന്നനായി തീരുകയും സമ്പന്നത അവന്റെ തലയിൽ പിടിക്കുകയും അതിൽ മുഴുകുകയും ചെയ്തു. അവസാനം “സകലവും മായ” “സകലവും മായ” എന്ന് എഴുതി അവസാനിപ്പിക്കേണ്ടി വന്നു. അവന്റെ ജീവിതത്തിന്റെ അവസാനം തികച്ചും ഒരു ജാതീയനായി ജീവിച്ചു. പാപം ചെയ്യുത്തിന് ദൈവം തന്നെ അനുവദിച്ചരിക്കുന്നു എന്ന മട്ടിൽ അവന്റെ ജീവിതം ആയിതീർന്നു. ദൈവസന്നിധയിൽ വിറയ്ക്കുവാനുള്ള കഴിവും സന്നദ്ധതയും നഷ്ടപ്പെട്ടു. ദൈവത്തെ വിറച്ചുകൊണ്ട് ആരാധിച്ചപ്പോൾ ദൈവീക അനുഗ്രഹം തനിക്ക് ഉണ്ടായി. എന്നാൽ ദൈവത്തെ ഭയക്കുവാൻ കഴിയാതെ വന്നപ്പോൾ അനുഗ്രഹവും നഷ്ടമായി. ഇന്നും നമ്മുടെ ചുറ്റും നാം നോക്കുമ്പോൾ ചോദിക്കുവാൻ കഴിയുന്ന ഒരു കാര്യമാണ് ദൈവ മുമ്പാകെ വിറയ്ക്കുന്നവർ എവിടെ?

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയെ ഭക്തിയേടും വിറയലോടും കൂടെ സേവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ