Uncategorized

“വിശ്വാസത്താൽ ജയിക്കുക!!”

വചനം

1 യോഹന്നാൻ  5 : 4

ദൈവത്തിൽനിന്നു ജനിച്ചതൊക്കെയും ലോകത്തെ ജയിക്കുന്നു; ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നേ.

നിരീക്ഷണം

അപ്പോസ്ഥലനായ യോഹന്നാൻ ഇവിടെ വ്യക്തമാക്കുന്ന ഒരു കാര്യം യേശുവിലൂടെ മാത്രം സംഭവിക്കുന്ന ഒരു കാര്യമായ വീണ്ടും ജനനത്തെക്കുറിച്ചാണ്. ഒരിക്കൽ നാം വീണ്ടും ജനിച്ചു എങ്കിൽ നാം ലോകത്തെ ജയിച്ചിരിക്കുന്നു. ആകയാൽ ലോകം നമ്മുടെ കാൽകീഴാണ്. വീണ്ടും ജനനത്താൽ ദൈവം നമുക്ക് ലോകത്തെ ജയിക്കുവാൻ തരുന്നു ഒരു സമ്മാനം ഉണ്ട് അതിനെയാണ് “വിശ്വാസം” എന്ന് പറയുന്നത്.

പ്രായോഗികം

നാം എല്ലാവരും ജനിക്കുമ്പോൾ തന്നെ ഒരു അളവിലുള്ള വിശ്വാസം നമ്മുടെ ഉള്ളിൽ ഉണ്ടാകും (റോമ. 12:3). നാം ഒരു കസേരയിൽ ഇരിക്കുമ്പോൾ നമുക്ക് ഒരു വിശ്വാസമുണ്ടായിരിക്കണം ആ കസേരക്ക് നമ്മെ വഹിക്കുവാൻ തക്ക ശക്തയുണ്ടെന്ന്. എന്നാൽ ഈ ദൈവ വചനത്തിൽ പറയുന്നത് അത്തരത്തിലുള്ള ഒരു വിശ്വാസമല്ല. യോഹന്നാൻ അപ്പോസ്തലൻ പറയുന്നത് ഈ ലോകത്തെ ജയിക്കുന്ന വിശ്വാസത്തെയാണ്. നമുക്ക് മറികടക്കുവാൻ കഴിയാത്ത മലപോലുള്ള പ്രശ്നങ്ങൾ നമ്മുടെ മുമ്പിൽ നിന്ന ചലിപ്പിച്ച് മാറ്റുന്നതരത്തിലുള്ള വിശ്വാസം ആണ് ഇവിടെ പറയുന്നത്. അർഭുത രോഗത്തെ സുഖപ്പെടുത്തുന്ന വിശ്വാസം, ചക്രകസേരയിൽ ഇരിക്കുന്ന ഒരു വ്യക്തിയെ എഴുന്നേൽപ്പിക്കുന്ന തരിത്തിലുള്ള വിശ്വാസം. ദൈവത്തെ വിട്ട് അകന്ന് പാപ ജീവിതം നയിക്കുന്ന ഒരു മകനോ മകളോ ഉണ്ടെങ്കിൽ ആ വ്യക്തിയെ ദൈവത്തിന്റെ അടുക്കലേയ്ക്ക് മടക്കിവരുത്തുമെന്ന അടിയുറച്ച വിശ്വാസം ഇതാണ് ലോകത്തെ ജയിക്കുന്ന വിശ്വാസം. ലോകത്തെ ജയിക്കുന്ന വിശ്വാസം സാധാരണ വിശ്വാസത്തെക്കാൾ ഒരു പടി ഉയർന്ന വിശ്വാസമാണെന്ന് നം മനസ്സിലാക്കണം. ഓരോ തവണയും നാം വിശ്വാസത്താൽ ഓരോ വിഷയത്തെയും അതിജീവിക്കുമ്പോൾ അടുത്ത ഒരു അസാധ്യമായ പ്രശ്നം മുന്നിൽ വരും അതും വിശ്വാസത്താൽ അതിജീവിക്കുവാൻ തക്ക വിശ്വാസം വീണ്ടും നാം വളർത്തിയെടുക്കണം. നാം വീണ്ടും ജനിക്കുമ്പോൾ തന്നെ നമ്മുടെ ജീവിത്തിൽ വിശ്വാസം എന്ന സമ്മാനം ദൈവം തരും എന്നാൽ നമ്മുടെ ജീവിതത്തിൽ കടന്നുവരുന്ന പ്രശ്നങ്ങളെ വിശ്വാസത്താൽ അതിജീവിക്കുമ്പോൾ മാത്രമാണ് വശ്വാസതിന്റെ പ്രവർത്തി പൂർത്തിയാകുന്നത്. ആകയാൽ നമുക്ക് ഈ ലോകത്തെ അതിജവിക്കുന്നതരത്തിലുള്ള വിശ്വാസം പ്രാപിച്ച് മുന്നോട്ട് പോകുവാൻ ദൈവം നമ്മെ സഹായിക്കുമാറാകട്ടെ!

പ്രാർത്ഥന

പ്രീയ യേശുവേ,

ഈ ലോകത്തെ ജീയിക്കുന്ന, അസാധ്യതകളെ ജയിക്കുന്ന വലീയ വിശ്വാസം എനിക്ക് നൽകുമാറാകേണമേ. ആമേൻ