“വിശ്വാസിക്കുവാൻ താമസിക്കരുത്!”
വചനം
യോഹന്നാൻ 2 : 22
അവൻ ഇതു പറഞ്ഞു എന്നു അവൻ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേറ്റ ശേഷം ശിഷ്യന്മാർ ഓർത്തു തിരുവെഴുത്തും യേശു പറഞ്ഞ വചനവും വിശ്വസിച്ചു.
നിരീക്ഷണം
യേശു ആരെന്ന് തെളിയിക്കുവാൻ ഒരു അടയാളം കാണിക്കണമെന്ന് ആവശ്യപ്പെട്ട അവിശ്വാസികളായ യഹൂദന്മാരോട് യേശു നിങ്ങള്‍ ഈ കാണുന്ന യെരുശലേം ദൈവാലയം പൊളിച്ചുകളയുവീൻ ഞാൻ മൂന്നു ദിവസം കൊണ്ട് അതിനെ പുനർനിർമ്മിക്കാം എന്ന് പറഞ്ഞു. ഇത് തന്റെ കുരിശുമരണത്തെയും പുനരൂത്ഥാനത്തെയും കുറിച്ച് മുന്നമേ പറഞ്ഞതാണ്. ഇത് പറഞ്ഞ് മൂന്നു വർഷങ്ങള്‍ക്കുശേഷം അങ്ങനെ സംഭവിച്ചു. അത് സംഭവിച്ചുകഴഞ്ഞപ്പോള് അവൻ ആരെന്ന് തന്റെ ശിഷ്യന്മാർ ഒടുവിൽ വിശ്വസിച്ചു.
പ്രായോഗീകം
ഈ ശിഷ്യന്മാർ ഇത്രയും അത്മീയ അന്ധരും തലക്കനമുള്ളവരും ആയി തീർന്നു എന്നത് അവിശ്വസനീയമാണ്. കാരണം അനേക മരിച്ചവരെ ഉയർപ്പിച്ചതും, അത്ഭുതങ്ങളും അടയാളങ്ങളും കണ്ടവരാണ് ഈ ശിഷ്യൻമാർ. എന്നിട്ടും യേശു അരാെന്ന് അവർക്ക് മനസ്സിലായില്ല അതുകൊണ്ട് അവർ യേശുവിൽ വിശ്വാസിച്ചതുമില്ല. എന്നാൽ ആശിഷ്യന്മാർ ആദ്യം മുതൽ യേശുവിൽ വിശ്വസിച്ചിരിന്നവെങ്കിൽ എന്തെല്ലാം അത്ഭുതങ്ങള്‍ അവർക്ക് കാണാമായിരുന്നു. അപ്പോസ്തലനായ പൌലോസ് തിമത്തിയോസിന് ലേഖനം എഴുതുമ്പോള്‍ ഇപ്രകാരം പറഞ്ഞു, നാം ഇന്ന് അന്ത്യ കാലത്താണ് ജീവിക്കുന്നത്, ശത്രുവായ പിശാച് എല്ലാ വിധത്തിലും വിശ്വാസികളോട് പോരാടിക്കൊണ്ടിരിക്കുകയാണ്. അയതുകൊണ്ട് എല്ലാ വരോടും പറയുന്നത് നിങ്ങള്‍ യേശുക്രിസ്തുവിൽ വിശ്വസിക്കുവാൻ വളരെ താമസിക്കരുത്. കർത്താവിന്റെ മടങ്ങിവരവ് അറ്റവും അടുത്തു. ഇതാകുന്നു സുപ്രസാദകാലം ഇതാകുന്നു രക്ഷാദിവസം. ഇന്ന് തന്നെ യേശുവിൽ വിശ്വസിച്ച് രക്ഷപ്രാപിക്കുക.
പ്രാർത്ഥന
പ്രീയ യേശുവേ,
എനിക്ക് ഇന്ന് അങ്ങയോട് പറയുവാനുശള്ളത് ഞാൻ അങ്ങയിൽ വിശ്വസിക്കുന്നു. അന്ത്യത്തോളം അങ്ങയിലുള്ള വിശ്വാസത്തിൽ ഉറച്ചു നിൽക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ