“വിശ്വാസ ജീവിത്തിൽ നിന്നും പിന്തിരിയരുത്”
വചനം
ഗലാത്യർ 5 : 7
നിങ്ങൾ നന്നായി ഓടിയിരുന്നു; സത്യം അനുസരിക്കാതിരിപ്പാൻ നിങ്ങളെ ആർ തടുത്തു കളഞ്ഞു?
നിരീക്ഷണം
യേശുവിലുള്ള ശക്തമായ വിശ്വാസത്തിലേയക്ക് പുതുതായി വന്ന വിശ്വാസികൾ തങ്ങളുടെ ഉജ്ജ്വലമായ ക്രിസ്തീയ ജീവിതത്തിന്റെ ഓട്ടത്തിനിടയിൽ പഴയ സുഹൃത്തുക്കളും പരിചയക്കാരും അവരെ യേശുവിലുള്ള വിശ്വാസത്തിൽ നിന്ന് അകറ്റുവാനും അവരുടെ പഴയ പാരമ്പര്യങ്ങളിലേയ്ക്ക് തിരികെ കൊണ്ടുപോകുവാനും മുന്നട്ടിറങ്ങി. അത് അറിഞ്ഞ പൌലോസ് അപ്പോസ്ഥലൻ അവരോട് ചോദിച്ച ഒരു ചോദ്യമാണ്, “നിങ്ങൾ നന്നായി ഓടിയിരുന്നു; സത്യം അനുസരിക്കാതിരിപ്പാൻ നിങ്ങളെ ആർ തടുത്തു കളഞ്ഞു?”
പ്രായോഗികം
ഓട്ടക്കളത്തിലോടുമ്പോഴോ, നാം വരിയിൽ കാത്ത് നിൽക്കുമ്പോഴോ ചിലർ നമ്മുക്കിടയിൽ മുറിച്ചുകടക്കുവാൻ ശ്രമിക്കുന്നത് കണ്ടിട്ടുണ്ട്. അപ്പോൾ അവിടെ നിൽക്കുന്നവർ ഞ്ഞങ്ങളെ മുറിച്ച് കടക്കരുത് എന്ന് ഉച്ചത്തിൽ വിളിക്കുന്നത് നാം കണ്ടിട്ടുണ്ട്. എന്നാൽ നമ്മുടെ വിശ്വാസത്തിന്റെ കാര്യം ചിന്തിക്കുമ്പോൾ നമ്മുടെ ഓട്ടം പുർത്തയാക്കുന്നതുവരെ മുന്നേട്ട്തന്നെ ഓടിക്കൊണ്ടിരിക്കണം എന്ന് പൌലോസ് അപ്പോസ്ഥലൻ നമ്മെ ഓർമ്മപ്പെടുത്തുന്നു. അതിനിടിയൽ നമ്മെ വിശ്വാസത്തിൽ നിന്നും മുറിച്ചുകളയുവാൻ നാം ആരെയും അനുവദിക്കരുത്. സ്വർത്ഥത, തിരസ്ക്കരണം, സ്വയം സഹതാപം, മതം, ജഡീക ചിന്ത, അലസത, ഭയം എന്നിവയുടെ പഴയ പാതകളിലേയക്ക് നമ്മെ തിരികെ കൊണ്ടുപോകുവാൻ നാം ആരെയും അനുവദിക്കരുത്. യേശു നമ്മുടെ ലക്ഷ്യ സ്ഥാനമായും പരിശുദ്ധാത്മാവ് നമ്മെ അതിനു സഹായിക്കുവാൻ പ്രാപ്തനും ആണ്. അങ്ങനെ നമ്മുടെ ക്രിസ്തീയ ജീവിത്തിന്റെ ഓട്ടത്തിന് ആവശ്യമായ എല്ലാ സഹായവും കിട്ടുന്ന ഓരു സാഹചര്യത്തിൽ ആണ് നാം ഈ നല്ല ഓട്ടം ആരംഭിച്ചത്. ആരെങ്കിലും നമ്മെ നമ്മുടെ വിശ്വാസത്തിന്റെ മുന്നേറ്റത്തിൽ നിന്ന് വലിച്ചെറിയുവാൻ ശ്രമിക്കുന്ന നിമിഷം നാം ഉറക്കെ വിളിച്ചു പറയുക എന്റെ വിശ്വാസ ജീവിതത്തിൽ നിന്ന് എന്നെ പന്തിരിപ്പിക്കുവാൻ ഈ ലോകത്തിലെ ഒരു ശക്തിയ്ക്കും കഴിയുകയില്ലാ എന്ന്.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങ് എന്റെ ലക്ഷ്യസ്ഥാനമാണ്, അങ്ങയിലാണ് എന്റെ കണ്ണുകൾ അനുദിനം പതിഞ്ഞിരിക്കുന്നത്. പരിശുദ്ധാത്മാവേ അങ്ങയുടെ സഹായം എനിക്ക് എന്നും ആവശ്യമായിരിക്കുന്നു. എന്റെ ക്രിസ്തീയ ഓട്ടം പൂർത്തീകരിക്കുന്നതുവരെയും എന്നെ സഹായിക്കുമാറാകേണമേ. ആമേൻ