Uncategorized

“വ്യത്യസ്തമായ ഒരു ഗർഭധാരണം”

വചനം

സങ്കീർത്തനം 7 :   14

ഇതാ, അവന്നു നീതികേടിനെ നോവു കിട്ടുന്നു; അവൻ കഷ്ടത്തെ ഗർഭം ധരിച്ചു വഞ്ചനയെ പ്രസവിക്കുന്നു.

നിരീക്ഷണം

ദാവീദ് രാജാവിന്റെ അത്ഭുതകരമായ ഒരു പ്രസ്താവനയാണിത്. വിജാതീയ രാഷ്ട്രങ്ങളാൽ ചുറ്റപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ രാജ്യത്ത് തിന്മ നിറഞ്ഞ അല്ലെങ്കിൽ നീതികേടിനെ ഗർഭം ധരിച്ചിരിക്കുന്നവരെ കണ്ടിട്ടുണ്ടിയിരുന്നു. തിന്മയെ ഗർഭം ധരിച്ച ഒരുവ്യക്തി പ്രസവിക്കുന്നത് വഞ്ചനയാണ്.

പ്രായോഗീകം

തീർച്ചയായും തിന്മയെ ഗർഭം ധരിച്ചിരിക്കുക എന്ന ഈ ആശയം ഇപ്പോൾ ഉണ്ടായതല്ല. ഈ ദൈവവചനം ആയിരിക്കണക്കിന് വർഷങ്ങൾക്കുമ്പേ എഴുതിയതാണ്. എന്നിരുന്നാലും തിന്മയെ ഗർഭം ധരിച്ച ആളുകളിൽ നിന്ന് പുറപ്പെടുന്ന വഞ്ചന നാം കണ്ടിട്ടുണ്ട്. സമൂഹത്തിൽ മോഹം മൂലം നിരാശയുണ്ടാകുന്നത് അപ്പോഴാണ്. ധാർമ്മിക സമ്പൂർണ്ണതകളെക്കുറിച്ചുള്ള ആശയം ലോകത്തിന്റെ ഈ ഭാഗത്തു നിന്ന് വിട്ടുപോയിരിക്കുന്നു. നമ്മുടെ തീരുമാനങ്ങളെ പ്രേരിപ്പിക്കുന്ന അടിസ്ഥാനപരവും വേദപുസ്തകാടിസ്ഥാനവുമായ മൂല്യങ്ങൾ വളരെ കുറവാണെന്ന് തോന്നുന്നു. അപ്പോൾ നമുക്ക് എങ്ങനെ ജീവിക്കുവൻ കഴിയും എന്ന ഒരു ചോദ്യം ഉണ്ടാകാം. തീർച്ചയായും ഒരു രാഷ്ട്രമെന്ന നിലയിൽ നമുക്ക് വ്യത്യസ്തമായ ഒരു ഗർഭധാരണം ആവശ്യമാണ്. തിന്മയെ ഗർഭം ധരിക്കുന്നതിനുപകരം, “ദൈവവചനത്തെ” ഗർഭം ധരിക്കേണ്ട സമയമാണിത്. ഇതേ രാജാവായ ദാവീദ് പറഞ്ഞു, ഞാൻ നിന്നോട് പാപം ചെയ്യാതിരിക്കുവാൻ നിന്റെ വചനം എന്റെ ഹൃദയത്തിൽ സംഗ്രഹിക്കുന്നു (സങ്കീ. 119:11). നമ്മുടെ ഓരോരുത്തരുടെയും ജീവിതം ദൈവത്താലും ദൈവവചനത്താലും നിറഞ്ഞിരിക്കേണ്ടതും അതിനായി ഓരോ ദിവസവും പ്രാർത്ഥിക്കേണ്ടതും ആവശ്യമാണ്.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ ഹൃദയത്തെ അങ്ങയുടെ വചനം കൊണ്ടും അങ്ങയുടെ സാന്നിധ്യത്താലും നിറയ്ക്കേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x