“വ്യർത്ഥമായ തിരക്ക്”
വചനം
സങ്കീർത്തനം 39 : 6
മനുഷ്യരൊക്കെയും വെറും നിഴലായി നടക്കുന്നു നിശ്ചയം; അവർ വ്യർത്ഥമായി പരിശ്രമിക്കുന്നു നിശ്ചയം; അവൻ ധനം സമ്പാദിക്കുന്നു; ആർ അനുഭവിക്കും എന്നറിയുന്നില്ല.
നിരീക്ഷണം
സമ്പത്ത് സമ്പാദിക്കുന്നത് നിർത്താൻ കഴിയാത്തവരെക്കുറിച്ച് ആണ് ഇവിടെ വ്യക്തമാക്കിയിരിക്കുന്നത്. അവർക്ക് ഇത്രയും “വ്യർത്ഥമായ തിരക്ക്” എന്തിന് എന്നാണ് ദാവീദ് രാജാവ് ചോദിക്കുന്നത്. തങ്ങളുടെ സമ്പത്ത് ആരുടെ കൈകളിൽ എത്തും എന്ന് അറിയാതെയാണ് അവർ തിരക്ക്കൂട്ടി സമ്പാതിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
പ്രായോഗികം
ദാവീദിന്റെ ഈ ചിന്ത വളരെ ചിന്തനീയമായിരിക്കുന്നു. യിസ്രായേലിൽ ദാവീദിനെക്കാള്‍ നമ്പന്നനായ മറ്റൊരുത്തൻ ഇല്ല. എന്നിട്ടും അവൻ സ്വന്തക്കാരുടെ സമ്പത്തിനുവേണ്ടിയുള്ള വ്യർത്ഥമായ തിരക്ക് കണ്ടുകൊണ്ട് സമ്പത്ത് നിലനിൽക്കുന്ന ഒന്ന് അല്ല എന്ന് വ്യക്തമാക്കുവാൻ വേണ്ടി ശ്രമിക്കുന്നു. അദ്ദേഹം തന്റെ വിലയിരുത്തലിൽ നല്ല ശ്രദ്ധാലുവായിരിക്കുന്നു. നാം ഇന്ന് ആയിരിക്കുന്ന ചുറ്റുപാട് നോക്കുമ്പോള്‍ ഇന്നും ജനങ്ങള്‍ അതേനിലയിൽ സമ്പത്തിനായി എന്തും ചെയ്യുവാൻ തയ്യാറാകുകയും, ലഭിച്ചതിനെ എങ്ങനെയും പൂഴ്ത്തി വയ്ക്കുവാൻ ശ്രമിക്കുകയും, കൈമാറ്റം ചെയ്യാതെ എങ്ങനെയെങ്കിലും സമ്പത്ത് നിലനിർത്തുവാൻ വേണ്ടി പരിശ്രമിക്കുന്നതും കാണുവാൻ കഴിയും. ഇന്നുള്ളവർക്കും ദാവീദിന്റെ കാലത്തുള്ള ജനങ്ങളുടെ സ്വഭാവം വിട്ടുമാറിയിട്ടില്ല. മുൻകാല തെറ്റുകളിൽ നിന്ന് നമുക്ക് പഠിക്കാം എന്ന് നാം നിരൂപിക്കും പക്ഷേ ചരിത്രം നമ്മുടെ പക്ഷത്താണെങ്കിലും നാം ഇപ്പോഴും ഒന്നാം തലമുറക്കാരെ പോലെയാണ് പ്രവർത്തിക്കുന്നത്. സമ്പത്തിനായുള്ള വ്യർത്ഥ തിരക്കിൽ നിന്ന് ദൈവമേ അങ്ങ് എന്നെ രക്ഷിക്കേണമേ എന്ന പ്രാർത്ഥന ഓരോ ദിവസവും നാം പ്രാർത്ഥിക്കേണ്ടത് ആവശ്യമാണ് .
പ്രാർത്ഥന
പ്രീയ യേശുവേ,
വ്യർത്ഥമായി പണം സമ്പാതിക്കുവാനും അനിന്റെ പിന്നാലെ ഓടുവാനും ഇടയാക്കരുതെ. പണമല്ല ദൈവമാണ് എന്റെ ജീവിത്തിന്റെ ആധാരം എന്ന് എന്റെ ജീവിതം കൊണ്ട് മറ്റുള്ളവർക്ക് മനസ്സിലാക്കികൊടുക്കുവാൻ സഹായിക്കുമാറാകേണമേ. ആമേൻ