“ശത്രക്കളെപ്പോലും ദൈവമഹത്വത്തിനായി നിർത്തുന്നു”
വചനം
പുറപ്പാട് 9 : 16
എങ്കിലും എന്റെ ശക്തി നിന്നെ കാണിക്കേണ്ടതിന്നും എന്റെ നാമം സർവ്വഭൂമിയിലും പ്രസ്താവിക്കപ്പെടേണ്ടതിന്നും ഞാൻ നിന്നെ നിർത്തിയിരിക്കുന്നു.
നിരീക്ഷണം
മിസ്രയിമിലെ പത്ത് ബാധകളിൽ ഏഴാമത്തേത് അയക്കുന്നതിനുമുമ്പ് ദൈവം തന്റെ പ്രവാചകനായ മോശയിലൂടെ ദൈവത്തിന്റെ മഹത്തായശക്തിയെയും ബലത്തെയും ലോകം മുഴുവൻ കാണിക്കുവാനും അറിയിക്കുവാനും ഞാൻ ഫറവോനെ നിർത്തിയിരിക്കുന്നു എന്നും അതിലൂടെ നൂറ്റാണ്ടുകളുടനീളം ദൈവത്തിന്റെ മഹത്തായ നാമം സർവ്വഭൂമിയിലും പ്രസ്താവിക്കപ്പെടുമെന്നും ഫറവോനോട് അരുളിചെയ്തു.
പ്രായോഗികം
“ദൈവമഹത്വത്തിനായി നിങ്ങളുടെ ശത്രുക്കൾപോലും ഉയർത്തപ്പെട്ടിരിക്കുന്നു” എന്നത് നാം ശ്രദ്ധിക്കുമ്പോൾ അതിശയകരമാണ്. നാം നേരിടുന്ന ഓരോ പ്രശ്നവും ദൈവം നമുക്കുവേണ്ടി പ്രത്യക്ഷപ്പെടാനുള്ള അവസരമാണ്. വിശുദ്ധ പൌലോസ് നമ്മോട് പറയുന്നു, “നിങ്ങളിൽ നല്ല പ്രവൃത്തിയെ ആരംഭിച്ചവൻ യേശുക്രിസ്തുവിന്റെ നാളോളം അതിനെ തികെക്കും എന്നു ഉറപ്പായി വിശ്വസിച്ചുമിരിക്കുന്നു” (ഫില.1:4). അതിനാൽ ദൈവം ശത്രുക്കളെ, അതായത് ഫറവോനെ, ഉയർത്തുന്നു, അവൻ നമ്മുടെ വിശ്വാസം വളർത്തിയെടുക്കുവാനും യേശുവിൽ പൂർണ്ണമായി ആശ്രയിക്കുവാനും നമ്മെ സഹായിക്കുന്നു. കാലക്രമേണ, നമ്മുടെ ശത്രുക്കൾ പരാജയപ്പെടുന്നു, നാം വിജയിക്കും, യേശുനിന് എല്ലാ മഹത്വവും ലഭിക്കുന്നു. ദൈവത്തിന്റെ മഹത്വം അവന്റെ ജനത്തിനായുള്ള അവന്റെ മഹത്തായ വിടുതൽ പ്രവൃത്തികളിലൂടെയും നമ്മുടെ സ്തുതിയിലൂടെയും വെളിപ്പെടുത്തുന്നു. നാം നേരിടുന്ന ശത്രുക്കളെക്കുറിച്ച് പരാതിപ്പെടുക എന്നതായിരിക്കും എപ്പോഴും നമ്മുടെ വെല്ലുവിളി. എന്നാൽ അതിന്റെ കാരണം ഓർക്കുക…നമ്മുടെ ശത്രക്കളെപ്പോലും ദൈവമഹത്വത്തിനായി ഉയർത്തപ്പെട്ടിരിക്കുന്നു.
പ്രാർത്ഥന
പ്രീയ യേശുവേ,
എന്റെ ശത്രുക്കളെപ്പോലും അങ്ങയുടെ നാമ മഹത്വത്തിനായി ഉയർത്തപ്പെരിക്കുന്നതിനായി അങ്ങേയ്ക്ക് നന്ദി പറയുന്നു. അത് ഗ്രഹിച്ച് ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ