“ശരിക്കും അതിശയകരം”
വചനം
സോർ രാജാവായ ഹൂരാം ശലോമോന്നു: യഹോവ തന്റെ ജനത്തെ സ്നേഹിക്കകൊണ്ടു നിന്നെ അവർക്കു രാജാവാക്കിയിരിക്കുന്നു എന്നു മറുപടി എഴുതി അയച്ചു.
ഹൂരാം പിന്നെയും പറഞ്ഞതു: യഹോവെക്കു ഒരു ആലയവും തനിക്കു ഒരു അരമനയും പണിയേണ്ടതിന്നു ജ്ഞാനവും ബുദ്ധിയും വിവേകവും ഉള്ള ഒരു മകനെ ദാവീദ്‌രാജാവിന്നു നല്കിയവനായി ആകാശവും ഭൂമിയും ഉണ്ടാക്കിയവനായി യിസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ.
നിരീക്ഷണം
ഹൂരാം യിസ്രായേലിന്റെ ദൈവത്തെ അനുഗമിച്ചില്ലെങ്കിലും ശലോമോന്റെ പിതാവായ ദാവീദിന്റെ നേതൃത്വ പാടവങ്ങളോടും അവന്റെ ജനത്തോടും അസാധാരണമായ ആദരവ് കാട്ടിയിരുന്നു. ഇത്ര വലീയ നേതൃത്വ പാടവങ്ങളും ജ്ഞാനവും വിവേകവും ഉളള ഒരു മകനെയും ലഭിച്ചതോർത്തും അവയൊക്കെയും ദാവീദ് രാജാവിന്നു നൽകിയ ദൈവത്തെയും ഹൂരാം സ്തുതിക്കുന്നു. ഈ ദൈവം പരമാധികാരിയാണെന്ന് ഹൂരാം തിരിച്ചറിഞ്ഞു.
പ്രായോഗികം
നമ്മുടെ ദൈവത്തിന്റെ മഹത്വവും പരമാധികാരവും നമ്മുടെ അയൽക്കാരും, കൂട്ടുകാരും നമ്മിൽ നിന്നും മനസ്സിലാക്കുന്ന തരത്തിൽ നാം ജീവിക്കേണ്ടത് ആവശ്യമാണ്. യേശുക്രിസ്തു നമ്മെ സ്നേഹിച്ചതുപോലെ നമ്മുക്കു ചുറ്റുമുള്ളവരെ നാമും സ്നേഹിച്ച് അവരുടെ ജീവിതത്തിൽ ഒരു വലിയ മാറ്റമുണ്ടാക്കുവാൻ നമ്മുക്ക് കഴിയേണം. നാമുമായി ബന്ധപ്പെട്ടിരിക്കുന്ന യേശുവിനെ അറിയാത്ത അനേകർ നമ്മുക്ക് ചുറ്റും ഉണ്ട് എന്നത് നാം ചിന്തിച്ചാൽ മനസ്സിലാകും. അവർ എന്റെ ഒപ്പം ആയിരിക്കുന്നതിനാൽ ഞാൻ പിൻഗമിക്കുന്ന യേശുവിനെ അവരും കണ്ടെത്തുവാൻ ഇടയായിതീരേണം. എന്റെ ജീവിതത്തിൽ ഓരോ ദിവസവും വരുന്ന പ്രതിസന്ധികളെ ധരണം ചെയ്യുവാൻ എനിക്ക് ശക്തി തരുന്നത് യേശു ആണെന്നും, കർത്താവിനോപ്പമുളള നമ്മുടെ ജീവിതം കാണുമ്പോള്‍ അവരും യേശുവിനെ അനുഗമിക്കുന്നവരായി മാറിയാൽ അത് ശരിക്കും ഒരു അതിശയകരമായ”സംഗതിയായിരിക്കും.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങ് സ്നേഹിക്കുന്നതുപോലെ മറ്റുളളവരെ സ്നേഹിക്കാനും അവരെ ക്രിസ്തുവിലേക്ക് അടുപ്പിക്കുവാനുമുളള ഒരു പ്രത്യേക കൃപ എനിക്കു നൽകേണമേ. എനിക്ക് മറ്റുളളവരുമായുളള സ്നേഹം നിമിത്തം അവർ എന്റെ ദൈവത്തെ പിൻതുടരുന്നത് എത്ര അതിശയകരമാണ് എനിക്ക് അങ്ങയെ ആത്മാർത്ഥമായി പിൻതുടരുവാനും അതുമൂലം എന്നോടൊപ്പമുളളവർ അങ്ങയെ പിൻതുടരാനും ഇടയാക്കേണമേ. ആമേൻ