“ശരിയായ ദൈവഭയം”
വചനം
2 ദിനവൃത്താന്തം 17 : 10
യഹോവയിങ്കൽനിന്നു ഒരു ഭീതി യെഹൂദെക്കു ചുറ്റുമുള്ള ദേശങ്ങളിലെ സകലരാജ്യങ്ങളിന്മേലും വീണിരുന്നതു കൊണ്ടു അവർ യെഹോശാഫാത്തിനോടു യുദ്ധം ചെയ്തില്ല.
നിരീക്ഷണം
യെഹോശാഫാത്ത് രാജാവിന്റെ കീഴിലുള്ള യഹൂദയിലെമ്പാടുമുള്ള ലേവ്യർ ദൈവവചനം വായിക്കുകയും പഠിപ്പിക്കുകയും ചെയ്തു. അപ്പോൾ ദൈവ ഭയവും, ദൈവ ശക്തിയും, അഭിഷേകവും എല്ലാ യെഹൂദയിലും ഉണ്ടായി. യെഹൂദരുടെ ദൈവത്തെ വിശ്വസിക്കാത്ത ചുറ്റുമുള്ള രാജ്യങ്ങളിലേയ്ക്കും ദൈവ ഭയം വ്യാപിക്കതക്കവിധം ശക്തമായിരുന്ന ദൈവത്തിന്റെ ഇടപെടൽ.
പ്രായോഗികം
ഇവിടെ എന്തു സംഭവിച്ചു? “ശരിയായ ദൈവഭയം” എല്ലാവരിലും വന്നു. യഹോവയാം ദൈവത്തെ ബഹുമാനിക്കുന്ന ഏതൊരു ജനതയും ദൈവത്താൽ അനുഗ്രഹിക്കപ്പെടുക മാത്രമല്ല, ചുറ്റുമുള്ള ജാതികൾക്കും ഈ ജനതയുടെ ദൈവത്തോട് വിശുദ്ധമായ ബഹുമാനവും ഭയവും ഉണ്ടാവും. യെഹൂദയുടെ മുഖ്യ ശത്രുവായ ഫെലിസ്ത്യർ വന്ന് യെഹോശാഫാത്ത് രാജാവിന്റെ അടുക്കൽ വെള്ളിയും പൊന്നും കൊണ്ടുവന്നു എന്ന് 11-ാം വാക്യത്തിൽ പറയുന്നു. മാത്രമല്ല യെഹോശാഫാത്ത് രാജാവിനെതിരെ യുദ്ധം ചെയ്യുവാൻ അവർ വിസമ്മതിക്കുകയും ചെയ്തു. കൂടാതെ ആയിരക്കണക്കിന് ആട്ടുകൊറ്റന്മാരെയും ആടുകളെയും അവർക്ക് കൊടുത്തു. ഇനി ഞങ്ങൾ എന്തെങ്കിലും ചെയ്യണമോ എന്ന മട്ടിൽ ആയി അവരുടെ സ്ഥിതി. യഹോവയെ സേവിക്കുന്നവരെ ഒന്ന് ഓർക്കുക അവർ ഇതെല്ലാം ചെയ്തത് യെഹോശാഫാത്ത് രാജാവിന്റെ ദൈവ വചനത്തോടുള്ള താൽപ്പര്യവും സ്നേഹവുമാണ്. ദൈവ വചനം എപ്പോഴും യഥാർത്ത ദൈവ ഭയം കൊണ്ടു വരും. ആകയാൽ ഈ ദൈവത്തെ യഥാർത്ഥമായി സ്നേഹിച്ചുകൊണ്ട് ദൈവ വചനം കൃത്യമായി അനുസരിക്കാം.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയുടെ വചനത്തിനായി നന്ദി പറയുന്നു. സത്യവേദ പുസ്തകത്തിലൂടെ അങ്ങയോടുള്ള ബഹുമാനവും ഭയവും എനിക്ക് അനുദിനം വർദ്ധിക്കുന്നു. തുടർന്നു അങ്ങനെ ആയിരിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ