“ശുദ്ധിയില്ലാത്ത അധരം”
വചനം
സദൃശ്യവാക്യം 4 : 24
വായുടെ വക്രത നിങ്കൽനിന്നു നീക്കിക്കളക; അധരങ്ങളുടെ വികടം നിങ്കൽനിന്നകറ്റുക.
നിരീക്ഷണം
തന്റെ പിതാവായ ദാവീദ് ഇതുവരെ ജീവിച്ചിരുന്നിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തനായ രാജാവായിരുന്നു, എന്നാൽ ശലോമോൻ ജീവിച്ചിരുന്നിട്ടുള്ളതിൽ വച്ച് ഏറ്റവും ജ്ഞാനിയായ രാജാവാണ്. സദൃശ്യവാക്യങ്ങളിൽ താൻ പ്രോത്സാഹിപ്പിക്കുന്ന കാര്യങ്ങൾ തന്റെ പിതാവ് തന്നെ പഠിപ്പിച്ചവയാണെന്ന് ശലോമോൻ പറഞ്ഞു. ജ്ഞാനത്തിലേയ്ക്കുള്ള വഴികളിലൊന്ന് സംസാശുദ്ധിയാണെന്ന് അദ്ദേഹം പറഞ്ഞു. ജ്ഞാനം പ്രാപിച്ചവർ ശുദ്ധിയാല്ലാത്ത സംസാരത്തിൽ നിന്ന് അകന്നിരിക്കും.
പ്രായേഗീകം
ചരിത്രം പരിശോധിച്ചാൽ ദാവീദ് രാജാവിനെപ്പോലെയും ശലോമോൻ രാജാവിനെപ്പോലെയും ബഹുമാനിക്കപ്പെട്ടിട്ടുള്ള വ്യക്തിൽ ഇല്ല. ശാരീരിക ശക്തികൊണ്ടും മറ്റൊന്ന് ദൈവീക ശക്തികൊണ്ടും ദാവീദ് രാജാവ് വ്യക്തിപരമായി കൈകോർത്തുപിടുച്ചു നടത്തിയ വന്യമായ യുദ്ധങ്ങൾ നമുക്ക് സങ്കൽപ്പിക്കുവാൻ പോലും കഴിയുന്നതല്ല. ശലോമോൻ രാജാവ് തന്റെ ഉന്നതതല യോദ്ധാക്കളുമായി നടത്തിയ ഉന്നത സംഭാഷണങ്ങൾ നമുക്ക് സങ്കൽപ്പിക്കുവാൻ കഴിയുകയില്ല. എങ്കിലും അവർ രണ്ടുപോരും ശുദ്ധിയല്ലാത്ത സംസാരം ഇഷ്ടപ്പെട്ടിരുന്നില്ല എന്ന് ഈ വചനത്തിലൂടെ നമുക്ക് മനസ്സിലാക്കുവാൻ കഴിയും. യഥാർത്ഥ വിഷയത്തിൽ വിരൽ ചൂണ്ടിയത് യേശുവാണ്. “ഹൃയം നിറഞ്ഞു കവിയുന്നതല്ലോ വായ് സംസാരിക്കുന്നത്” (ലൂക്കോസ്. 6:45). ഇനിയും പഠിക്കാത്ത അറിവിന്റെ വലിയ ശേഖരത്തെക്കുറിച്ച് ചിന്തിക്കുക, എന്നിട്ടും നമ്മുടെ അടയ്ൽ ഭൂരിഭാഗവും ശുദ്ധിയില്ലാത്ത സംസാരം കൊണ്ടേ നിറഞ്ഞിരിക്കുന്നു എന്നതാണ് സത്യം. ശുദ്ധിയില്ലാത്ത സംസാരങ്ങൾ ഉപേക്ഷിച്ച് വലീയ ചിന്തകളിലേയ്ക്കും പ്രവർത്തനങ്ങളിലേയ്ക്കും കടക്കുക അതാണ് ജ്ഞാനം!
പ്രാർത്ഥന
പ്രീയ യേശുവേ,
ശുദ്ധിയില്ലാത്ത സംസാരം എന്നിൽ നിന്ന് നീക്കി ആത്മീക ജ്ഞാനത്താൽ നിറയ്ക്കമാറാകേണമേ. ആമേൻ