“ശ്രദ്ധിക്കുക, ഇയ്യോബ് തിരിച്ചുവന്നിരിക്കുന്നു”
വചനം
ഇയ്യോബ് 42 : 11
അവന്റെ സകലസഹോദരന്മാരും സഹോദരിമാരും മുമ്പെ അവന്നു പരിചയമുള്ളവരൊക്കെയും അവന്റെ അടുക്കൽ വന്നു അവന്റെ വീട്ടിൽ അവനോടുകൂടെ ഭക്ഷണം കഴിച്ചു; യഹോവ അവന്റെമേൽ വരുത്തിയിരുന്ന സകലഅനർത്ഥത്തെയും കുറിച്ചു അവർ അവനോടു സഹതാപം കാണിച്ചു അവനെ ആശ്വസിപ്പിച്ചു; ഓരോരുത്തനും അവന്നു ഓരോ പൊൻനാണ്യവും ഓരോ പൊൻമോതിരവും കൊടുത്തു.
നിരീക്ഷണം
ഇയ്യോബ് പരീക്ഷകളിലുടെ കടന്നുപോകുന്നതിനു മുമ്പ് കിഴക്കൻ പ്രദേശങ്ങളിൽ ഏറ്റവും സമ്പന്നനും മഹാനും ആയിരുന്നു എന്ന് ഇയ്യോബ് 1:3 ന്റെ അവസാനത്തിൽ കാണുവാൻ കഴിയുന്നു. കിഴക്ക് മുഴുവനും എന്ന് പറയുമ്പോള്‍ അക്കാലത്ത് യുഫ്രട്ടീസ് നദി വരെ പാലസ്തീൻ മുഴുവനും അതിൽ ഉള്‍പ്പെടുമെന്ന് ചരിത്രം പഠിപ്പിക്കുന്നു. ഇപ്പോഴത്തെ കണക്കു നോക്കിയാൽ ഇയ്യോബിന്റെ സമ്പത്ത് വലീയ ബിസിനസ്സ് നേതാക്കന്മാരുടെയും ഉടമകളുടെയും പാശ്ചാത്യ സമ്പത്തിനേക്കാള്‍ കൂടുതലായിരിക്കുമെന്നും ഇപ്പോഴത്തെ സൗദി, അറേബ്യാ രാജ്യങ്ങളിലെ രാജാക്കന്മാരെക്കാള് കൂടുതലായരിക്കും അന്ന് ഇയ്യോബിന് ഉണ്ടായിരുന്ന സമ്പത്തെന്നും സൂചിപ്പിക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, പണമുണ്ടാക്കാനും പണം നിയന്ത്രിക്കാനും ഇയ്യോബിന് അറിയാമായിരുന്നു. അവന്റെ കഷ്ടതയുടെ കാലം കഴിഞ്ഞ് അവന് എല്ലാ സമ്പത്തും തിരികെ കിട്ടിയപ്പോള്‍, അവന്റെ എല്ലാ സഹോദരങ്ങളും, സഹോദരിമാരും, മുൻ സുഹൃത്തുക്കളും വീണ്ടും അവന്റെ സുഹൃത്തുക്കളായി മടങ്ങി വരുന്നത് ദൈവ വചനത്തിൽ നാം കാണുന്നു. ഓരോരുത്തരും ഇയ്യോബിന് ഒരു വെള്ളിയും ഒരു സ്വർണ്ണ മോതിരവും കൊണ്ടുവന്ന് കൊടുത്തു. ഇയ്യോബിന്റെ പുതിയ സംരംഭങ്ങളിൽ നിക്ഷേപിക്കുവാൻ അവർ ആഗ്രഹിച്ചു. അതിനർത്ഥം എല്ലാവരും ഇയ്യാബിന്റെ തിരിച്ചുവരവിനെ അംഗീകരിച്ചു എന്നാണ്.
പ്രായോഗീകം
പ്രീയ സ്നേഹിതാ, താങ്കള്‍ ഒരിക്കലും തന്റെ പൂർവ്വസ്ഥിതിയിൽ തിരികെ വരികയില്ലെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? എല്ലാ മനുഷ്യർക്കും ഇയ്യോബിന്റെ ജീവിതത്തിൽ വന്നതുപോലെയുള്ള താഴ്ചകളും, പരിക്ഷകളും ഉണ്ടാകാം. ഇയ്യോബിനെ സകലരും മറന്നു എങ്കിലും യഹോവയായ ദൈവം മറന്നില്ല. ഇന്ന് താങ്കള്‍ ഈ സത്യം മനസ്സിലാക്കണം, താങ്കളെയും ദൈവം മറന്നട്ടില്ല. താങ്കള്‍ ഈ ജീവനുള്ള ദൈവത്തിൽ ആശ്രയിക്കുമെങ്കിൽ ഇന്ന് താങ്കള്‍ നേരിടുന്ന കഠിമായ വെല്ലുവിളിയിൽ നിന്ന് താങ്കള്‍ പുറത്തുവരുവാൻ പോകുന്നു. താങ്കളുടെ സുഹൃത്തുകള്‍ താങ്കളുടെ ചുറ്റും വിണ്ടും വന്നുകൂടും, ഇയ്യോബിന്റെ അടുക്കൽ വന്നതുപോലെ.
പ്രാർത്ഥന
പ്രീയ യേശുവേ,
എന്റെ ജീവിത്തിലെ കഠിമായ ശോധനയിൽ നിന്ന് എന്നെ വിടുവിക്കേണമേ. അങ്ങ് എന്റെ ദൈവം എന്ന് ഞാൻ ഉറച്ചു വിശ്വാസിക്കുന്നു. ഇയ്യോബിനെ വിടുവിച്ച ദൈവം എന്നെയും വിടുവിക്കുമെന്ന് ഞാൻ അറിയുന്നു. അതിനായി എന്നെ സമർപ്പിക്കുന്നു. ആമേൻ