Uncategorized

“സംരക്ഷണം ലഭിക്കുന്നത് ആർക്ക്?”

വചനം

സംഖ്യാപുസ്തകം 14 : 9

യഹോവയോടു നിങ്ങൾ മത്സരിക്കമാത്രം അരുതു; ആ ദേശത്തിലെ ജനത്തെ ഭയപ്പെടരുതു; അവർ നമുക്കു ഇരയാകുന്നു; അവരുടെ ശരണം പോയ്പോയിരിക്കുന്നു; നമ്മോടുകൂടെ യഹോവ ഉള്ളതുകൊണ്ടു അവരെ ഭയപ്പെടരുതു.

നിരീക്ഷണം

യിസ്രായേൽ ജനത്തിന് ദൈവം വാഗ്ദത്തം നൽകിയ കനാൻ ദേശം ഒറ്റു നോക്കുവാൻ മോശ 12 ഗോത്ര പിതാക്കന്മാരെ തിരഞ്ഞെടുത്ത് അയച്ചു. ദേശം ഒറ്റു നോക്കിയതിനു ശേഷം മടങ്ങി വന്നവരിൽ പത്തുപേർ യിസ്രായേൽ ജനത്തിന് തെറ്റായ സന്ദേശം നൽകി, രണ്ടു പേർ മാത്രം ദൈവത്തന്റെ വാക്കു വിശ്വസിച്ചുകെണ്ട് ഉറപ്പോടെ ആ ദേശം നമുക്ക് പിടിച്ചെടക്കുവാൻ കഴിയും എന്ന് പറഞ്ഞു. പക്ഷേ, യിസ്രായേൽ ജനം മുഴുവനും തെറ്റായ സന്ദേശം വിശ്വസിച്ചു. യോശുവയും കാലേബും ഉറപ്പോടെ പറഞ്ഞു കനാൻ ദേശത്തിലെ ജനത്തിന് ദൈവത്തിന്റെ സംരക്ഷം ഇല്ലാതെയായി ആയതുകൊണ്ട് നമുക്ക് അവരെ പരാജയപ്പെടുത്തുവാൻ കഴിയും.

പ്രായോഗികം

ജീവിതത്തിൽ ആരുടെ ഉപദേശത്തിൽ താങ്കള്‍ വിശ്വസിക്കും? കനാൻ ദേശം ഒറ്റു നോക്കുവാൻ മോശ തിരഞ്ഞെടുത്ത പന്ത്രണ്ട് പേർ അവരവരുടെ ഗോത്രത്തിലെ ഏറ്റവും മികച്ചവരായിരുന്നു. അവർ എല്ലാവിധത്തിലും വിജയികളായിരുന്നു. അവരിൽ പത്തു പേർ ദൈവം വഗ്ദത്തം ചെയ്ത കനാൻ ദേശം ഏറ്റെടുക്കുവാൻ ശ്രമിച്ചാൽ പോകുന്നവർക്ക് മരണം ഉറപ്പാണ് എന്ന് പറഞ്ഞ് യിസ്രായേൽ ജനത്തെ ഭയപ്പെടുത്തി. അവരിൽ മഹത്തായ രണ്ടു പേർ മാത്രം ആ തെറ്റായ ഉപദേശത്തിന് എതിരെ നിന്നു. യോശുവയും കാലേബും സർവ്വശക്തന്റെ യഥാർത്ഥ അനുയായികള്‍ ആയിരുന്നു. തങ്ങള്‍ വിശ്വസിച്ച ദൈവത്തിന്റെ കണ്ണിലൂടെ അവർ ആ  വെല്ലുവിളിയെ നോക്കി കണ്ടു. അവരുടെ കണക്കുകൂട്ടലിൽ, ദൈവത്തിനെതിരെ നിലകൊള്ളുന്ന ആർക്കും ആരെയും പ്രതിരോധിക്കുവാൻ കിഴിയുകയില്ല എന്ന് ഉറപ്പായിരുന്നു. താങ്കള്‍ ഇന്ന് യേശുവിനെ അനുഗമിക്കുവാൻ തയ്യാറായാൽ ആരെയും ഭയപ്പെടേണ്ടി വരുകയില്ല, കാരണം ദൈവത്തിനുവേണ്ടി നിൽക്കുന്നവരുടെ സംരക്ഷം ദൈവം ഏറ്റെടുക്കും അല്ലാത്തവർ നശിച്ചുപോകുവാൻ ഇടയാകും.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്നും അങ്ങയെ അനുഗമിക്കുവാനും, അങ്ങയുടെ സംരക്ഷണത്തിൽ നിൽക്കുവാനും എന്നെ സഹായിക്കുമാറാകേണമേ. ആമേൻ