“സംശയിക്കുന്നവരോട് എന്തുചെയ്യണം?”
വചനം
യൂദാ 1 : 22
സംശയിക്കുന്നവരായ ചിലരോടു കരുണ ചെയ്വിൻ.
നിരീക്ഷണം
നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ സഹോദരനായിരുന്നു യൂദാ. താന്റെ ലേഖനത്തിന് ഒരു അദ്ധ്യായം മാത്രമേയൂള്ളൂ. അതിനർത്ഥം ഈ ഒരു അദ്ധ്യായം അത്ര പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് എന്നതാണ്. അതിൽ അദ്ദേഹം ഇപ്രകാരം എഴുതി “സംശയിക്കുന്നവരോട് കരുണ കാണിക്കുവീൻ”.
പ്രായോഗികം
സംശയവും കരുണയുടെ ആവശ്യവും അറിയാവുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അത് നമ്മുടെ കർത്താവിന്റെ സഹോദരനായിരിക്കണം. തീർച്ചയായും, യേശുവിന്റെ അതേ വീട്ടിൽ വളർന്ന യൂദാ തന്റെ സഹോദരനെ സ്നേഹിച്ചു. എന്നാൽ തന്റെ സഹോദരനെ ദൈവപുത്രനായി കരുതണമോ? അങ്ങനെയുള്ള സംശയവും ആയി അദ്ദേഹം വളരെക്കാലം മല്ലിട്ടുകാണും. എന്നാൽ സാവധാനം യൂദാ അതിൽ നിന്നും മാറിവരുവാൻ ഇടയായി. നമ്മിൽ പലരെയും പോലെ യൂദയുടെയും സംശങ്ങൾ കർത്താവ് തീർത്തുകൊടുത്തു. കാൽവറിക്രൂശിലെ യേശുവിന്റെ മരണവും അതിനുശേഷം താൻ ഉയർത്തെഴുന്നേൽക്കുയും ചെയ്തപ്പോൾ യൂദാ യേശുക്രിസ്തുവിന്റെ ശക്തനായ ഒരു ദാസനായി മാറി. സംശയിക്കുന്നവരെ എങ്ങനെ നേടണം എന്ന് നിങ്ങൾ ചിന്തിച്ചിരിക്കുകയാണെങ്കൽ നിങ്ങൾ യേശുക്രിസ്തുവിന്റെ സഹോദരനോട് ചോദിക്കുക. “സംശയിക്കുന്നവരോട് കരുണകാണിക്കുക” എന്ന് അദ്ദേഹം പറയും അതാണ് അവർക്ക് വേണ്ടത്.
പ്രാർത്ഥന
പ്രീയ യേശുവേ,
സംശയിക്കുവരോട് കരുണകാണിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ