“സന്തോഷകരമായ ക്രിസ്മസ്”
വചനം
1 യോഹന്നാൻ 3 : 16
അവൻ നമുക്കു വേണ്ടി തന്റെ പ്രാണനെ വെച്ചുകൊടുത്തതിനാൽ നാം സ്നേഹം എന്തു എന്നു അറിഞ്ഞിരിക്കുന്നു; നാമും സഹോദരന്മാർക്കു വേണ്ടി പ്രാണനെ വെച്ചുകൊടുക്കേണ്ടതാകുന്നു.
നിരീക്ഷണം
സ്നേഹം എന്നാൽ എന്ത് എന്നതിന്റെ ശരിയായ ഉത്തരമാണ് അപ്പോസ്ഥലനായ യോഹന്നാൻ ഈ വചനത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. അത് യേശുക്രിസ്തു നമുക്കെല്ലാവർക്കും വേണ്ടി തന്റെ ജീവനെ അർപ്പിച്ചു എന്നതാണ്. അങ്ങനെ യേശു ചെയ്തെങ്കിൽ നാമും അങ്ങനെ തന്നെ ചെയ്യണം എന്നാണ് ഇവിടെ വ്യക്തമാക്കുന്നത്.
പ്രായോഗികം
നാം ക്രിസ്മസിനെക്കുറിച്ച് ചിന്തിക്കുന്നത് യേശുക്രിസ്തു ഈ ഭൂമിയലേയക്ക് ഇറങ്ങിവന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോഴാണ്. യേശു ഈ ഭൂമിയിലേയ്ക്ക് ഇറങ്ങി വരുക മാത്രമല്ല നമ്മുക്ക് വേണ്ടി മരിക്കുകയും കൂടെ ചെയ്തു. അതാണ് യഥാർത്ത ക്രിസ്മസ് സമ്മാനം. യേശുക്രിസ്തു കാണിച്ചു തന്ന അതെ മാത്രക നമുക്ക് മറ്റുള്ളവരോട് കാണിക്കുവാൻ കഴിയുമോ? ഈ ചോദ്യമാണ് നാം പരസ്പരം ചോദിക്കേണ്ടത്. അങ്ങനെയാകുമ്പോഴാണ് ക്രിസ്മസ് സന്തോഷകരമാകുന്നത്.
പ്രാർത്ഥന
പ്രീയ യേശുവേ,
യേശുക്രസ്തുവിന്റെ ജീവിത മാതൃകപ്രകാരം എനിക്കും ജീവിക്കുവാൻ കൃപ നൽകുമാറാകേണമേ. ആമേൻ