“സഭയുടെ ഉത്തരവാദിത്വം”
വചനം
ലൂക്കോസ് 19 : 46
എന്റെ ആലയം പ്രാർത്ഥനാലയം ആകും എന്നു എഴുതിയിരിക്കുന്നു; നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹ ആക്കിത്തീർത്തു” എന്നു അവരോടു പറഞ്ഞു.
നിരീക്ഷണം
യേശുക്രിസ്തു തന്റെ “പീഡാനുഭവ” ആഴ്ചയിൽ ദേവാലയത്തിൽ പ്രവേശിച്ചപ്പോൾ, വിൽക്കുന്നവരെയും, പണം മാറ്റുന്നവരെയും ആണ് കണ്ടത്. യേശു അവരെ ദേവാലയത്തിൽ നിന്ന് പുറത്താക്കി. ദൈവാലയത്തെക്കുറിച്ച് ദൈവം ഉദ്ദേശിച്ചത് അല്ല ആലയത്തിൽ നടക്കുന്നത് എന്ന് പറഞ്ഞു. എന്റെ ആലയം പ്രാർത്ഥനാലയം ആകുന്നതിനു പകരം നിങ്ങൾ ഇതിനെ കള്ളന്മാരുടെ ഗുഹയാക്കി മാറ്റി എന്നത് കച്ചവടക്കാരെക്കുറിച്ചായിരുന്നു യേശു പറഞ്ഞത്.
പ്രായോഗികം
ഈ ഭാഗം ആദ്യത്തെ ദേവാലയത്തെക്കുറിച്ച് അല്ല ദൈവം ഉദ്ദേശിച്ച് പറഞ്ഞത്. പകരം സഭ ഇന്ന് എന്തായിതാർന്നു എന്നതിനെക്കുറിച്ചാണ് സംസാരിച്ചത് എന്ന് നമുക്ക് മനസ്സിലാക്കുവാൻ കഴിയും. ജനങ്ങളെ യേശുവിങ്കലേയക്ക് നയിക്കുകയും ആരാധനയും ജനങ്ങൾക്ക് സേവനവും നൽകുന്ന നമ്മുക്ക് കർത്താവിന്റെ വേല ഒരു ബിസ്സിനസ്സ് വശവും ശിശ്രൂഷാവശവും ഉണ്ടെന്ന് മനസ്സിലാക്കാം. എന്നാൽ ഇതിൽ ഒന്ന് മറ്റൊന്നിനെ മറികടക്കുമ്പോൾ ഒരു യഥാർത്ഥ വെല്ലുവിളി ഉയർന്നുവരുന്നു. ഈ സാഹചര്യത്തിൽ ആലയത്തിലെ ദൈവീക ശിശ്രൂഷ ക്രയവിക്രയത്തെക്കാൾ ഉയർന്നുവരുന്നത് കാണുവാൻ കഴിയും. ക്രയവിക്രയവും നേതാക്കളുടെ വ്യക്തിപരമായ നിയന്ത്രണങ്ങളും ആഗ്രഹങ്ങളും ഒരു വ്യക്തിയുടെ ജീവിതത്തിൽ യേശുവിന്റെ പ്രവർത്തനങ്ങളെ നിഷേധിക്കുന്നതാണെങ്കിൽ അതിന്റെ അനന്തരഫലങ്ങൾ ഉണ്ടാകും. സഭാ പ്രവർത്തനങ്ങൾ മാനുഷീകമായ എന്തെങ്കിലും നേട്ടത്തിന് വേണ്ടി ചെയ്യുന്നത് ആകരുത്. എന്നാൽ സഭയെക്കുറിച്ച് ദൈവം യഥാർത്ഥത്തിൽ ആഗ്രഹിക്കുന്നത് ജനങ്ങളെ യേശുവിങ്കലേയ്ക്കും, ആരാധനയിലേയ്ക്കും, യേശുവിനെ ആരാധിക്കുന്നവരിലേയ്ക്കും അടുപ്പിക്കുക എന്ന പ്രവർത്തി നിർവ്വഹിക്കുക എന്നതാണ്.
പ്രാർത്ഥന
പ്രീയ യേശുവേ
അങ്ങ് ഉദ്ദേശിച്ചതുപോലെയുള്ള ഒരു ആലയമാക്കി ഞങ്ങളുടെ ആലയത്തെ മാറ്റിയെടുക്കുവാൻ കൃപ നൽകുമാറാകേണമേ. ആമേൻ