“സമാധാനം ഉണ്ടാക്കുന്നവർ”
വചനം
റോമർ 14 : 19
ആകയാൽ നാം സമാധാനത്തിന്നും അന്യോന്യം ആത്മികവദ്ധനെക്കും ഉള്ളതിന്നു ശ്രമിച്ചുകൊൾക.
നിരീക്ഷണം
അപ്പോസ്ഥലനായ പൌലോസ് റോമിലെ സഭയ്ക്ക് ലോഖനം എഴുതി അവസാനിപ്പിക്കുമ്പോള്‍ ദൈവജനത്തോട് തന്റെ ഏറ്റവും തീവ്രമായി അഭ്യർത്ഥനയാണ് ഈ വേദ ഭാഗം. ദൈവ മക്കള്‍ തമ്മിൽ സമാധാനം ആചരിക്കുകയും ആത്മീക വർദ്ധനയ്ക്കുവേണ്ടി ശ്രമിക്കുകയും ചെയ്യണം എന്ന് ഓർമ്മിപ്പിക്കുന്നു.
പ്രായോഗീകം
ദൈവ ജനത്തെ സമാധാനത്തിലേയ്ക്ക് നയിക്കുന്ന കാര്യങ്ങൾ ചെയ്യുവാൻ ശ്രമം നടത്തണം എന്നതാണ് അപ്പോസ്ഥലനായ പൌലൊസ് പറയുന്നത്. അതിനർത്ഥം തമ്മിൽ പ്രശ്നങ്ങളുണ്ടായാൽ അവരുടെ മദ്ധ്യ നിൽക്കുവാനും സമാധാനം ഉണ്ടാക്കുവാനും ശ്രമിക്കണമെന്ന് പൌലൊസ് ആഹ്വാനം ചെയ്യുന്നു. ഒരു പ്രശ്നമുണ്ടാകുമ്പോള്‍ പരാതി എഴുതിയ പേപ്പറുകളുമോന്തി, പ്രശ്നത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പറയുന്നത് എളുപ്പമാണ്. എന്നാൽ പ്രശ്നക്കാരുടെ മദ്ധ്യ നിൽക്കുവാനും പരസ്പര ചർച്ചകളിലൂടെ സമാധാനം സാധ്യമാക്കുവാനും ചില സന്ദർഭങ്ങളിൽ ധൈര്യം ആവശ്യമാണ്. നാം പരസ്പരം പ്രശ്നങ്ങളുണ്ടാകുമ്പോള്‍ എതിർ ശക്തികളുടെ ഭാഗത്തും പ്രശംസിക്കുന്നതിനുള്ള ചില നല്ല ഗുണങ്ങള്‍ കണ്ടെത്തുവാൻ കഴിയും. അങ്ങനെ കണ്ടെത്തുമ്പോള്‍ ഇരു വശത്തും ഉള്ള ഉത്കണ്ഠയെ ശാന്തമാക്കുവാനും സമാധാനത്തിനുള്ള സാധ്യത ഉണ്ടാകുകയും ചെയ്യും. അങ്ങനെ ചെയ്യുമ്പോള്‍ സമാധാനം ഉണ്ടാക്കുന്നവർ ദൈവത്തിന്റെ മക്കള്‍ എന്ന് വിളിക്കപ്പെടുമെന്ന തിരുവചനം നിവർത്തിയാകും.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയിൽ ആശ്രയിച്ചുകൊണ്ട് ഒരു സമാധാന പ്രിയനാകുവാൻ ആഗ്രഹിക്കുന്നു. അതിനായി എന്നെ സഹായിക്കുമാറാകേണമേ. ആമേൻ