Uncategorized

“സമാധാനം ഉണ്ടാക്കുന്നവർ”

വചനം

ലൂക്കോസ് 24 : 36

ഇങ്ങനെ അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ അവരുടെ നടുവിൽ നിന്നു: (“നിങ്ങൾക്കു സമാധാനം എന്നു പറഞ്ഞു”.)

നിരീക്ഷണം

ഉയർത്തെഴുന്നേറ്റ ശേഷം യേശു ശിഷ്യന്മാർക്ക് പ്രത്യക്ഷപ്പെട്ടിട്ട് ഇപ്രകാരം പറയാമായിരുന്നു ഞാൻ ജീവിച്ചിരുന്നപ്പോൾ പറഞ്ഞതല്ലേ ഞാൻ ഉയർത്തെഴുന്നേൽക്കുമെന്ന് എന്നിട്ടും നിങ്ങൾ എന്തുകൊണ്ട് വിശ്വസിച്ചില്ല? എന്നാൽ അതിനുപകരം ഉയർത്തെഴുന്നേറ്റ യേശുവിന്റെ വായിൽ നിന്നും വന്ന ആദ്യ വാക്ക് “നിങ്ങൾക്ക് സമാധാനം” എന്നായിരുന്നു.

പ്രായോഗികം

യേശു തന്റെ പരസ്യ ശിശ്രൂഷാ കാലയളവിൽ പലപ്പോഴും നീതിനിഷ്ഠമായ രോഷത്തോടെ സംസാരിക്കുക പതിവായിരുന്നു. എന്നാൽ തന്റെ ഭൂരിഭാഗം സമയവും താൻ “സമാധാനം” സുവിശേഷിക്കുന്നവനായിരുന്നു. ഞാൻ സമാധാനം കൊണ്ടുവരുവാനല്ല വന്നത് എന്ന് (മത്തായി 10:34) പറഞ്ഞിരിക്കുന്നത് നാം വായിക്കുന്നു. എന്നാൽ ഇത് ക്രിസ്തീയ വിശ്വാസം നിരസിക്കുന്ന കുടുംബങ്ങളോടും സൂഹൃത്തുക്കളോടും ഉള്ള നമ്മുടെ പ്രതികരണം യുദ്ധമായിരുക്കും എന്ന് അല്ല പറഞ്ഞിരിക്കുന്നത് മറിച്ച് അവരുടെ പ്രതികരണം യുദ്ധത്തിന്റെതായിരിക്കും എന്നതാണ്. യേശുവിന്റെ ഈ ഭൂമിയിലെ ജീവിതവും പഠിപ്പിക്കലും സാധാരണ മനുഷ്യരുടെ ഇടയിൽ “സമാധാനമായിരുന്നു”. അങ്ങനെയെങ്കിൽ യേശുവിനെ അനുഗമിക്കുന്ന നാം ഓരോരുത്തരും അതു തന്നെ തുടരണമെന്ന് യേശു ആഗ്രഹിക്കുന്നു. നമുക്കും ഈ ഭൂമയിൽ സമാധാനം ഉണ്ടാക്കുന്നവരായിരിക്കാം.

പ്രാർത്ഥന

പ്രീയ യേശുവേ,

സമാധാനം ഉണ്ടക്കുന്നവർ ദൈവത്തിന്റെ പുത്രന്മാർ എന്ന് വിളിക്കപ്പെടും എന്ന വചനപ്രകരം സമാധാനം ഉണ്ടാകുന്നവനായി ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ