“സുവാർത്ത പരത്തുക”
വചനം
റോമർ 15 : 29
ഞാൻ നിങ്ങളുടെ അടുക്കൽ വരുമ്പോൾ ക്രിസ്തുവിന്റെ അനുഗ്രഹപൂർത്തിയോടെ വരും എന്നു ഞാൻ അറിയുന്നു.
നിരീക്ഷണം
റോമിൽ എത്തുന്നതിനുമുമ്പ് അപ്പോസ്ഥലനായ പൗലോസിന് മറ്റ് ചില സ്ഥലങ്ങളിൽ കൂടി പോകേണ്ടിവന്നു. എന്നാൽ സമയം പോലെ താൻ അവരെ സന്ദർശിക്കുമെന്ന് അവിടുത്തെ സഭയ്ക്ക് ഉറപ്പു നൽകുക മാത്രമല്ല, താൻ അവിടെ എത്തുമ്പോൾ ക്രിസ്തുവിന്റെ എല്ലാ അനുഗ്രഹങ്ങളും നിറഞ്ഞവനായി താൻ അവിടെ എത്തുമെന്നും അദ്ദേഹം ഉറപ്പു നൽകി.
പ്രായേഗീകം
ഈ വചനത്തിന്റെ ശക്തി എന്തെന്നാൽ അപ്പോസ്ഥലനായ പൗലോസ് ഒരിക്കലും പകുതി വഴിയിൽ ഒന്നും ചെയ്യുകയില്ല എന്നതാണ്. അദ്ദേഹത്തിന്റെ പുർണ്ണമായ അഭിനിവേശം മാത്രമല്ല, അദ്ദേഹം പോകുന്നിടത്തെല്ലാം ക്രിസ്തുവന്റെ അനുഗ്രഹത്തിന്റെ പൂർണ്ണമായ അളവും അദ്ദേഹം കൊണ്ടു വന്നു. നാം പ്രസംഗിക്കുന്ന സുവിശേഷത്തിലും ആളുകൾ പലപ്പോഴും വെറുപ്പുളവാക്കുന്നു. ഈ സുവാർത്ത മോശം വാർത്തയോ, വിരസമായ വാർത്തയോ, അലസമായ വാർത്തയോ, അസ്വസ്ഥത ഉളവാക്കുന്ന വാർത്തയോ അല്ല. സുവിശേഷം തീർച്ചയായും ജീവനുള്ള ദൈവത്തിന്റെ പുത്രനായ യേശുവിനെക്കുറിച്ചുള്ള വാർത്തയാണ്. അഭിനിവേശം നമ്മുടെ പിന്തുടരലാണെങ്കിൽ മികവ് നമ്മുടെ ആത്മാവായിരിക്കണം. ഞാൻ എപ്പോൾ നിങ്ങളുടെ അടുക്കൽ എത്തും എന്ന് എനിക്ക് ഉറപ്പില്ല എന്ന് പൗലോസ് പറയുകയായിരുന്നു, പക്ഷേ എനിക്ക് ഒരു കാര്യം പറയുവാൻ കഴിയും, ഞാൻ നിങ്ങളുടെ അടുക്കൽ എത്തിമ്പോൾ എന്നോട് ദൈവം കല്പിച്ചതൊക്കെയും നിങ്ങളെ അറിയിക്കുവാൻ കഴിയും. പൗലോസ് തന്റെ സുവാർത്ത എല്ലാ പുരുഷന്മാരെയും സ്ത്രീകളെയും അവരുടെ എല്ലാ ആശങ്കകളിൽ നിന്നും രക്ഷിക്കുകയും വിടുവിക്കുകയും ചെയ്യും. സുവിശേഷത്തിന്റെ ശക്തി നാം മനസ്സിലാക്കുമ്പോൾ മറ്റുള്ളവരെ അറിയിക്കുവാൻ മറ്റൊന്നും അല്ല നമ്മുടെ പക്കലുള്ളത് എപ്പോഴും സുവാർത്ത ആയിരിക്കട്ടെ. അത് എല്ലാവരോടും പറയുവാൻ എപ്പോഴും സന്നദ്ധരായിരിക്കുകയും ചെയ്യട്ടേ!
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയെക്കുറിച്ചുള്ള സുവാർത്ത എല്ലാവരെയും അറിയിക്കുവാൻ കൃപ നൽകുമാറാകേണമേ. ആമേൻ