Uncategorized

“സേവകനേതാക്കളെ ഓർക്കുക”

വചനം

1 തെസ്സലൊനിക്ക്യർ 1 : 2-3

ഞങ്ങളുടെ പ്രാർത്ഥനയിൽ നിങ്ങളെ സ്മരിച്ചുകൊണ്ടു നിങ്ങളുടെ വിശ്വാസത്തിന്റെ വേലയും സ്നേഹപ്രയത്നവും  നമ്മുടെ കർത്താവായ യേശിക്രിസ്തുവിനെക്കുറിച്ചുള്ള പ്രത്യാശയുടെ സ്ഥിരതയും ഇടവിടാതെ നമ്മുടെ ദൈവവും പിതാവുമായവന്റെ സന്നിധിയിൽ ഓർത്തു.

നിരീക്ഷണം

തെസ്സലൊനിക്ക്യർക്കെഴുതിയ ആദ്യ ലേഖനത്തിൽ തന്നെ അവരെ അപ്പോസ്ഥലനായ പൌലോസ് എങ്ങനെ ഓർക്കുന്നുവെന്ന് വ്യക്തമാക്കി. അദ്ദേഹം ഇപ്രകാരം പറഞ്ഞു “നിങ്ങളുടെ വിശ്വാസത്താൽ പ്രചോദിതമായ വലിയ നിതിവിഷയകരമായ ഒരു വേല നിങ്ങൾക്കുണ്ട്”. അത് അവരുടെ നിരന്തരമായ അധ്വാനമാണെന്നും അദ്ദേഹം അവരെ അറിയിച്ചു. ഏറ്റവും പ്രധാനമായി, അവരുടെ വിശ്വാസവും പ്രത്യാശയും സ്നേഹവും എല്ലാം യേശുക്രിസ്തുവിനോട് ആയിരുന്നു.

പ്രായോഗികം

യേശുക്രിസ്തുവിന്റെ വേല ചെയ്യുന്നവർക്ക് പണം ലഭിക്കുക എന്നത് അസാധ്യമായ കാര്യമാണ്. കാരണം നമ്മുടെ സഭകൾക്ക് ആവശ്യത്തിന് പണമില്ല. നാം കർത്താവിന്റെ അത്ഭുതകരമായ വേല ചെയ്യുന്നത് കർത്താവിനോടുള്ള സ്നേഹം നിമിത്തമാണ്.  പലപ്പോഴും നമുക്ക് ഒരു കൂലിക്കാരനെ വിശ്വസിക്കുവാൻ കഴിയുന്നതിനേക്കാൾ കൂടുതൽ ഒരു സന്നദ്ധപ്രവർത്തകനെ വിശ്വസിക്കാം. കർത്താവിന്റെ വേല ചെയ്യുന്നവർക്ക് ശമ്പളം കൊടുക്കരുത് എന്ന് അല്ല അതിനർത്ഥം, എന്നാൽ സാധരണയായി ശമ്പളം ലഭിക്കുന്നവർക്ക് പുറത്ത ജോലിയിൽ നിന്നും കിട്ടുന്നതിലും വളരെ കുറവായിരിക്കും സഭകളിൽ നിന്നും ലഭിക്കുന്നത്. തെസ്സലൊനിക്ക്യ സഭയിൽ ആർക്കും ശമ്പളം ലഭിച്ചില്ല എന്നു തോന്നുന്നു കാരണം അതുകൊണ്ടാണ് സഭ വേഗത്തിൽ വളർന്നത്. ആകയാൽ ജനം ആഗ്രഹിക്കുന്നത് സേവകനേതാക്കളെയാണ് അങ്ങനെയെങ്കിൽ സഭ അതിവേഗം വളരും.

പ്രാർത്ഥന

പ്രീയ യേശുവേ,

ഞാനും ഒരു സേവക നേതാവായിരിക്കുവാൻ ആഗ്രഹിക്കുന്നു, അതിനായി എന്നെ സഹായിക്കുമാറാകേണമേ. ആമേൻ