“സൌരഭ്യവാസന”
വചനം
2 കൊരിന്ത്യർ 2 : 15
രക്ഷിക്കപ്പെടുന്നവരുടെ ഇടയിലും നശിക്കുന്നവരുടെ ഇടയിലും ഞങ്ങൾ ദൈവത്തിന്നു ക്രിസ്തുവിന്റെ സൌരഭ്യവാസന ആകുന്നു;
നിരീക്ഷണം
ദൈവമക്കളെ ഈ ഭൂമിയിൽ “യേശുവിന്റെ അനുയായികൾ” എന്ന് തന്നെയാണെന്ന് അറിയപ്പെടുന്നതെന്ന് ഇവിടെ പൌലോസ് അപ്പേസ്തലൻ വ്യക്തമാക്കുന്നു. അതിനർത്ഥം, വിശ്വാസികളായ ഓരോരുത്തരും ബന്ധപ്പെടുന്നവർക്ക് നാം ഒരു ചെറിയ ക്രിസ്തുവിനെപ്പോലെ ആയിരിക്കണം അവരോട് ഇടപെടേണ്ടത്. ക്രിസ്തുവിലേയ്ക്ക് വരുവാൻ ആഗ്രഹിക്കുന്നവർക്ക് ശക്തിയും, പ്രോത്സാഹനവും, ആശ്വസവും ക്രിസ്തു വിശ്വാസികൾ നൽകുന്നതിനാൽ സ്വർഗ്ഗസ്ഥനായ നമ്മുടെ പിതാവിന് അക്ഷരാത്ഥത്തിൽ നാം സൌരഭ്യവാസനയാണ്. കൂടാതെ നമുക്ക് നശിക്കുന്നവരിലേയക്ക് രക്ഷയുടെ പ്രത്യാശ എത്തിക്കുവാനും കഴിയുന്നു.
പ്രായോഗികം
സ്നേഹവാനായ ദൈവം സ്വർഗീയ പിതാവെന്ന നിലയിൽ താൻ ഭൂമിയിലേയ്ക്ക് നോക്കുമ്പോൾ തന്റെ മക്കളിൽ പലരും തന്നിൽ നിന്ന് അകന്ന് ഓടിപ്പോകുന്നതും അവന്റെ നാമത്തെ ദുഷിക്കുന്നതും കാണുമ്പോൾ നമ്മുടെ ദൈവത്തിന് വലിയ ദുഃഖം അനുഭവപ്പടും എന്നത് ഉറപ്പാണ്. നോരെമറിച്ച്, വളരെ സന്തോഷത്തോടും അനുസരണത്തോടും ക്രിസ്തുവിനെ അനുഗമിക്കുന്നവരും ഉണ്ട്, അവരെ ഓർത്ത് ദൈവം സന്തോഷിക്കും. അങ്ങനെയുള്ളവർ ദൈവത്തിന് സൌരഭ്യവാസന ആയി മാറും എന്ന് തിരുവെഴുത്ത് വ്യക്തമാക്കുന്നു. അവർ ഭൂമിയിൽ ദൈവത്തിന്റെ ദൂതന്മാരാണ്, ദൈവം നമ്മെ കാണുമ്പോൾ, സ്വർഗ്ഗത്തിലെ തന്റെ സിംഹാസനത്തിൽ ചാരി നമ്മിൽ നിന്ന് പുറപ്പെടുന്ന സൌരഭ്യവാസന ശ്വസിക്കുമെന്ന് നമുക്ക് ഈ വചനത്തിന്റെ അടിസ്ഥാനത്തിൽ ചിന്തിക്കാം . ദൈവം ഇപ്രകാരം പറയുമായിരിക്കാം “എന്റെ കുഞ്ഞുങ്ങൾക്ക് നല്ല സൌരഭ്യവാസനയുണ്ട്!!”
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങേയ്ക്ക് സൌരഭ്യവാസന ഉണ്ടാക്കുന്ന വ്യക്തി ആയി ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ