Uncategorized

“സ്പഷ്ടമായി വെളപ്പെടും”

വചനം

1 തിമൊഥെയോസ് 5 : 25

സൽപ്രവൃത്തികളും അങ്ങനെ തന്നേ വെളിവാകുന്നു; വെളിവാകാത്തവയും മറഞ്ഞിരിക്കയില്ല.

നിരീക്ഷണം

ഒരു മനുഷ്യന്റെ മുമ്പ് ഉള്ള പാപം അവനെ പിൻ തുടരുന്നു എന്നത് വ്യക്തമാണ്. മനുഷ്യർ തങ്ങളുടെ പാപം മറയ്ക്കാൻ ശ്രമിച്ചാൽ അത് സമയബന്ധിതമായി കണ്ടെത്തും എന്നതാണ് വാസ്ഥവം. അതുപോലെ ഈ വേദഭാഗത്ത് വ്യക്തമാകുന്നത് ഒരു വ്യക്തി ചെയ്യുന്ന നല്ല പ്രവർത്തിയും എല്ലാവർക്കും വ്യക്തമാകും. എന്നാൽ ഒരു വ്യക്തിയുടെ നല്ല പ്രവർത്തി പെട്ടെന്ന് അറിയാതെ പോയാലും അത് കാലക്രമേണ വെളിച്ചത്ത് വരികതന്നെ ചെയ്യും അത് ഒരിക്കലും മറഞ്ഞിരിക്കുകയില്ല.

പ്രായോഗികം

നല്ലത് ചെയ്ത് ജീവിക്കണമെന്നാണ് നാം എല്ലാവരും ആഗ്രഹിക്കുന്നത്. നല്ലത് എന്ന് നമുക്ക് തോന്നുന്ന കാര്യങ്ങൾ എല്ലാ ചെയ്യുവാനും നാം തയ്യാറാകും. അതിന് നമുക്ക് പ്രചോതനം തരുന്നത് നമ്മുടെ കർത്താവായ യേശുക്രിസ്തുവാണ്. എന്നാൽ നാം ചെയ്യുന്ന നല്ല പ്രവർത്തികൾ “നല്ലത് ചെയ്യുവർ” എന്ന് വിളിക്കപ്പെടേണ്ടതിനോ നിഗൂഢമായ ഉദ്ദേശങ്ങൾ ഉള്ളതുകൊണ്ടോ അല്ല. എന്നാൽ പലരും ചെയ്യുന്ന നല്ല പ്രവർത്തികൾ വ്യക്തമാകുന്നത് ആ വ്യക്തിയുടെ മരണത്തോടെ ആയിരിക്കും. അതുവരെ കാത്തിരിക്കും ആ വ്യക്തി ചെയ്ത നല്ല കാര്യങ്ങൾ പുറത്തു പറയുവാൻ. നല്ലതിനെ എന്നേയ്ക്കുമായി മറച്ചു വയ്ക്കുക അസാധ്യമാണെന്നതാണ് സത്യം. യേശുക്രിസ്തു ഉയർത്തെഴുന്നേറ്റ് സ്വർഗ്ഗാരോഹണം ചെയ്തതിനുശേഷം പത്രോസ് വിജാതീയനായ കൊർന്നല്ല്യോസിന്റെ വീട്ടിൽ പ്രസംഗിക്കുമ്പോൾ ഇപ്രകാരം പറഞ്ഞു യേശു നല്ലതു ചെയ്തുകൊണ്ട് നമുക്ക് ചുറ്റും നടന്നു (അപ്പോ.പ്രവ.10:38) എന്ന്. 2000-ായിരത്തിലധികം വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും അത് വായിച്ച് ചിന്തിക്കുകയും യേശു ചെയ്ത നല്ലപ്രവർത്തികളെ അനുസ്മരിക്കുകുയം ചെയ്യുന്നു. ആകയാൽ നല്ല പ്രവർത്തികൾ ഒരുക്കലും മറഞ്ഞിരിക്കുകയില്ല അത് വെളിച്ചത്തു വരുക തന്നെ ചെയ്യും. നമുക്ക് സൽപ്രവൃത്തി ചെയ്തുകൊണ്ട് നമ്മുടെ ജീവകാലം കഴിക്കാം!

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ ജീവിതം കൊണ്ട് മറ്റുള്ളവർക്ക് നന്മ മാത്രം ചെയ്യുവാനും അപ്രകാരം ജീവിക്കുവാനും എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ