Uncategorized

“സ്വയം തല ഉയർത്തരുത്”

വചനം

യോഹന്നാൻ 15 : 20

ദാസൻ യജമാനനെക്കാൾ വലിയവനല്ല എന്നു ഞാൻ നിങ്ങളോടു പറഞ്ഞ വാക്കു ഓർപ്പിൻ.

നിരീക്ഷണം

യേശുക്രിസ്തു തന്റെ ശിക്ഷ്യന്മാരോട് അവരുടെ സ്ഥാനത്തെക്കുറിച്ചും അതുപോലെ ആരുടെയെങ്കിലും അധികാരത്തിൻ കീഴിൽ സേവിക്കുന്നവരുടെ സ്ഥാനത്തെക്കുറിച്ചും ഊന്നിപ്പറയുന്നു.

പ്രായോഗീകം

ചില സ്ഥാപനങ്ങളിൽ പ്രധാന സ്ഥാനത്ത് ഇരിക്കുന്നവരെ മറികടന്ന് ആ സ്ഥാനത്തെത്തുവാൻ   ആഗ്രഹിച്ച് കാത്തിരിക്കുന്നവരെ നമുക്ക് കാണുവാൻ കഴിയും. അവരുടെ അവസരം വരുന്നതു വരെ നിശബ്ദമായി കാത്തിരിക്കുന്നതിനു പകരം അവർ മറ്റൊരാളുടെ അധികാരം കവർന്നെടുക്കുവാൻ ശ്രമിക്കകയും ദയനീയമായി പരാജയപ്പെടുകയും ചെയ്യുന്നതും കാണുവാൻ കഴിയും. ഒരു പക്ഷേ അവർ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സ്ഥാപനം തന്നെ അതുമുഖാന്തിരം താറുമാറാകുകയും ചെയതേക്കാം. എന്താണ് അപ്പോള്‍ സംഭവിക്കുന്നത്? ഒന്നാം സ്ഥാനത്ത് എത്തുവാൻ ശ്രമിക്കുന്നവർ സ്വയം തല ഉയർത്തുവാൻ ശ്രമിക്കുന്നു എന്ന് മനസ്സിലാക്കാം. ഇവിടെ നമുക്ക് മനസ്സിലാകുന്ന ഒരു കാര്യം താൻ യഥാർത്ഥത്തിൽ ആയിരിക്കുന്നതിനേക്കാള്‍ മികച്ചതാണ് താൻ എന്ന് ഒരു വ്യക്തി ചിന്തിക്കുപ്പോഴാണ് അന്യായമായി ഉയർന്ന സ്ഥാനത്തുവരുവാൻ ആഗ്രഹിക്കുന്നത്. ഇവിടെയാണ് ക്ഷമ യഥാർത്ഥത്തിൽ വെളിപ്പെടേണ്ടത്. അവരവരുടെ സമയത്തിനായി ദൈവത്തിൽ പ്രത്യശവച്ചുകൊണ്ട് കാത്തിരിക്കുന്നതാണ് എല്ലായിപ്പോഴും ഒരു വ്യക്തിഗത ശക്തിയും, അറിവും, ജ്ഞാനവും ഉള്ള വ്യക്തി ചെയ്യുന്നത്. അത് ഇല്ലാതെ വരുപ്പോഴാണ് ദാസൻ യജമാനൻ ആകുവാൻ ശ്രമിക്കുന്ന അവസ്ഥവരുന്നത്.

പ്രാർത്ഥന

പ്രീയ യേശുവേ,

എനിക്ക് തലക്കനമോ അഹങ്കരമോ ഇല്ലാതെ അങ്ങയുടെ സന്നിധിയിൽ ഒരു ദാസനെപ്പോലെ ജീവിക്കുവാൻ കൃപ നൽകുമാറാകേണമേ. ആമേൻ