“സ്വർഗ്ഗീയ സംരക്ഷണം”
വചനം
സെഖര്യാവ് 138 : 7
ഞാൻ കഷ്ടതയുടെ നടുവിൽ നടന്നാലും നീ എന്നെ ജീവിപ്പിക്കും.
നിരീക്ഷണം
ദാവീദ് രാജാവിന് പ്രശ്നങ്ങളുടെ ആഴത്തിൽ ആയിതീരുക എന്നതിന്റെ അർത്ഥമെന്തെന്ന് അറിയാമായിരുന്നു. തന്റെ ജീവിത്തിലുടനീളം ദാവീദ് രാജാവ് പലപ്പോഴും യുദ്ധങ്ങളുടെയും, ശത്രു അഴിച്ചുവിടുന്ന പ്രശ്നങ്ങളുടെയും ആഴത്തിലുടെ കടന്നുപോകേണ്ടി വന്നിട്ടുണ്ട്. ആ സമയങ്ങളിൽ തന്റെ സുരക്ഷ എവിടുന്ന് വന്നു എന്ന് ദാവീദിന് എപ്പോഴും വ്യക്തമായിരുന്നു. ആകയാൽ ലോകമെമ്പാടും ഉള്ളവർ അറിയേണ്ടതിന് താൻ ഇപ്രകാരം എഴുതി വച്ചു “പ്രശ്നങ്ങളുടെ നടുവിലുടെ ജീവിക്കുക എന്നതിന്റെ അർത്ഥം എന്തെന്ന് എനിക്ക് അറിയാം എന്നാൽ ആ സാഹചര്യങ്ങളിലെല്ലാം സ്വർഗ്ഗീയ സംരക്ഷണം നമ്മുടെ വ്യക്തിപരമായ ജീവിത്തിൽ ഉണ്ടാകും” കാരണം അത് വ്യക്തമായി മനസ്സിലാക്കിയ വ്യക്തി ആണ് താൻ.
പ്രായോഗികം
നാമോരോരുത്തരുടെയും ജീവിതം പ്രശ്നത്തിലായപ്പോൾ കർത്താവ് തന്നെ എത്ര പ്രാവശ്യം സംരക്ഷിച്ചു എന്ന് നമുക്ക് വ്യക്തമായി അറിയാം. പിന്നീട് നാം തിരിഞ്ഞുനോക്കുമ്പോൾ അതിൽ ഒരു അമാനുഷീക കരം പ്രവർത്തിച്ചതായി മനസ്സിലാക്കുവാൻ കഴിയും. അപ്പോൾ പറയുവാൻ കഴിയും നാം സ്വർഗ്ഗീയ സംരക്ഷണയിലായിരുന്നു എന്ന്. എന്നാൽ നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്? നിങ്ങൾ പ്രശ്നസങ്കീർണ്ണമായ ചിന്തകളാൽ ഉറങ്ങുവാൻ കഴിയാത്ത രാത്രകളിലൂടെയാണോ കടന്നുപോകുന്നത്? ദാവീദ് രാജാവിനൊപ്പം നമുക്കും പറയുവാൻ കഴിയണം “ഞാൻ കഷ്ടതയുടെ നടുവിൽ നടന്നാലും നീ എന്നെ ജീവിപ്പിക്കും” എന്ന്. ഒരു ലക്ഷത്തി മുപ്പത്തി അയ്യായിരം പോർ ഗിദയോന് എതിരായി യുദ്ധത്തിനുവന്നപ്പോൾ വെറും നിസാരവ്യക്തികളെക്കൊണ്ട് യുദ്ധചെയ്യാതെ വിജയം നൽകുവാൻ യഹോവയായ ദൈവത്തിന് കഴിഞ്ഞു എങ്കിൽ (ന്യായാധി. 7:22), ഇന്നും ആ കർത്താവ് നമ്മുടെ ഏതു പ്രശ്നത്തിന്റെ നടുവിലും നമ്മെയും രക്ഷിക്കുവാൻ ശക്തനാണ്. ആകയാൽ നാം ഏതു സാഹചര്യത്തിലൂടെ കടന്നു പോകുന്നവരാണെങ്കിലും നമുക്ക് ഉറപ്പോടെ മുന്നോട്ട് പോകാം. കാരണം, നമ്മെ സംരക്ഷിക്കുന്നത് മാനുഷീക കരങ്ങളല്ലാ സാക്ഷാൽ ദൈവമാണ്!!
പ്രാർത്ഥന
പ്രീയ യേശുവേ,
എന്റെ ഏത് ആവസ്ഥയിലും അങ്ങയുടെ സംരക്ഷണത്തിനായി നന്ദി. അങ്ങയുടെ കീഴിൽ എന്നും വസിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ