“ഹൃദയങ്ങമായ ഒരു തീരുമാനം”
വചനം
പുറപ്പാട് 28 : 15
ന്യായവിധിപ്പതക്കം ചിത്രപ്പണിയായിട്ടു ഉണ്ടാക്കേണം; അതു ഏഫോദിന്റെ പണിക്കൊത്തതായി പൊന്നു, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവ കൊണ്ടു ഉണ്ടാക്കേണം.
നിരീക്ഷണം
യിസ്രായേലിലെ മഹാപുരോഹിതനായ അഹരോൻ ദൈവസന്നിധിയിൽ പ്രവേശിക്കുമ്പോൾ ധരിക്കേണ്ട വസ്ത്രത്തെക്കുറിച്ചാണ് ഈ വചനത്തലൂടെ വ്യക്തമാക്കുന്നത്. മഹാപുരോഹിതൻ കയറുന്ന സ്ഥലത്തിന് അതിപരുശുദ്ധസ്ഥലം എന്നാണ് അറിയപ്പെട്ടിരുന്നത്. ദൈവം മോശയോട് മഹാപുരോഹിതന്മാരുടെ ഹൃദയത്തെ മറയ്ക്കുന്ന ഒരു ഏഫോദ് ഉണ്ടാക്കുവാൻ പറഞ്ഞു, കാരണം അവിടെയാണ് അദ്ദേഹത്തിന്റെ തീരുമാനങ്ങൾ എടുക്കുന്നത്. ഈ ഏഫോദിൽ രണ്ടുകല്ലുകളിലായിട്ട് യിസ്രായേൽ ഗോത്രപിതാക്കനാരുടെ പേരുകൾ കൊത്തുവാൻ ആവശ്യപ്പെട്ടു, കൂടാതെ ഊറീമും തുമ്മീമും സൂക്ഷിക്കുവാൻ ഒരു പോക്കറ്റ് അതിൽ ഉണ്ടായിരിക്കേണം എന്നും കല്പിച്ചു. ഒരു ആത്മീയ നേതാവ് എടുക്കുന്ന തീരുമാനം എപ്പോഴും ഹൃദയപൂർവ്വമായതും, ദൈവത്തിൽ നിന്നുള്ളതുമായ തീരുമാനമാണ് എന്നതിന്റെ സൂചനയാണ് ഏഫോദ്.
പ്രായോഗീകം
അഹരോനോ അദ്ദേഹത്തിനുശേഷം വരുന്ന ഏതെങ്കിലും മഹാപുരോഹിതനോ അതിവിശുദ്ധ സ്ഥലത്തേയ്ക്ക് പ്രവേശിക്കുമ്പോഴെല്ലാം അവർ മാത്രമല്ല പ്രവേശിക്കുന്നതെന്നും അവരോടൊപ്പം യിസ്രായേലിലെ 12 ഗോത്ര പിതാക്കന്മാരെയും അവരുടെ തലമുറകളെയും അവർ പ്രതിനിധീകരിച്ചുകൊണ്ടാണ് കടക്കുന്നതെന്നും അവരെ ഓർമ്മിപ്പിച്ചു. ജനങ്ങൾക്കുവേണ്ടിയുള്ള ദൈവഹിതം നിർണ്ണയിക്കുന്നതിൽ അവസാനമായി മഹാപുരോഹിതൻ ഉറീമും തുമ്മീമും മാത്രമേ ഉപയോഗിക്കാവൂ. നമ്മൾ ആരെ നയിക്കുന്നു എന്നത് പ്രശ്നമല്ല, അതൊരു വലീയ ജനക്കൂട്ടമായാലും മൂന്ന് പേരടങ്ങുന്ന കുടംബം ആയാലും നാം ഒരിക്കലും അശ്രദ്ധമായ തീരുമാനങ്ങൾ എടുക്കരുത്. നമ്മെ പിന്തുടരുന്നവരുടെ ഭാവി നാം എടുക്കുന്ന തീരുമാനങ്ങളെ ആശ്രയിച്ചായരിക്കും മുന്നോട്ട് പോകുന്നത്. ആകയാൽ ഹൃദയപൂർവ്വമായ ഒരു തീരുമാനം എപ്പോഴും ദൈവ വചനപ്രകാരം എടുക്കേണ്ടത് ആവശ്യമാണ്.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയോട് ചേർന്ന് ശ്രദ്ധയോടെ മാത്രം ജീവിതത്തിലെ തീരുമാനങ്ങൾ എടുക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ