“ഹൃദയത്തിൽ നിറഞ്ഞിരിക്കുന്നതെന്ത്?”
വചനം
ലൂക്കോസ് 6 : 45
നല്ലമനുഷ്യൻ തന്റെ ഹൃദയത്തിലെ നല്ല നിക്ഷേപത്തിൽ നിന്നു നല്ലതു പുറപ്പെടുവിക്കുന്നു; ദുഷ്ടൻ ദോഷമായതിൽ നിന്നു ദോഷം പുറപ്പെടുവിക്കുന്നു. ഹൃദയത്തിൽ നിറഞ്ഞു കവിയുന്നതല്ലോ വായി പ്രസ്താവിക്കുന്നതു.
നിരീക്ഷണം
ഹൃദയം നിറഞ്ഞുകവിയുന്നത് വായ് പ്രസ്ഥാവിക്കുന്നുവെന്ന് ഇവിടെ സുവിശേഷകനായ ലൂക്കോസ് നമ്മെ ഓർമ്മിപ്പിക്കുന്നു. നമ്മുടെ ഹൃദയം തിന്മ നിറഞ്ഞതാണെങ്കിൽ അധരങ്ങളിൽ നിന്ന് തിന്മ പുറപ്പെട്ടുവരും. നമ്മുടെ ഹൃദയങ്ങളിൽ നന്മയാണ് നിറഞ്ഞിരിക്കുന്നതെങ്കിൽ തീർച്ചയായും നമ്മുടെ നാവിൽ നിന്ന് നന്മ പുറത്തു വരുക തന്നെ ചെയ്യും.
പ്രായോഗികം
നമ്മുടെ ഹൃദയം നല്ലതോ ചിത്തയോ ആയ കാര്യങ്ങൾ സംഭരിച്ചിരിക്കുന്ന ഒരു സംഭരണിയാണ് എന്നത് വ്യക്തമാണ്. നമ്മുടെ ചിന്തകൾ, ധ്യാനങ്ങൾ, പ്രചോദനങ്ങൾ, ദൃഢനിശ്ചയങ്ങൾ, എന്നിവ ഒരു സ്ത്രീയുടെയോ, പുരുഷന്റെയോ ഹൃദയത്തിൽ നിറഞ്ഞിരിക്കും. ദൈവ വചനത്തിൽ പറഞ്ഞിരിക്കുന്നത് നമ്മുടെ ഹൃദയം തീരുമാനങ്ങൾ എടുക്കുന്ന സ്ഥലമാണെന്നാണ്. നമ്മുടെ ഹൃദയത്തിൽ എന്താണോ നിറഞ്ഞിരിക്കുന്നത് അതിൻ ഫലമായി മാത്രമേ നാം പ്രവർത്തിക്കുകയുള്ളൂ. ആകയാൽ നാം ഓരോരുത്തരും നമ്മോട് തന്നെ ചോദിക്കേണ്ട ഒരു കാര്യമാണ് “എന്താണ് എന്റെ ഹൃദയത്തിൽ നിറഞ്ഞിരിക്കുന്നത്?” ഹൃദയത്തിൽ മാറ്റം ആവശ്യമെങ്കിൽ അതുവരുത്തുവാൻ അവരവർക്കു മാത്രമേ കഴിയുകയുള്ളൂ. ദൈവാശ്രയത്തോടെ നമ്മുക്ക് ഹൃദയത്തിലെ ആവശ്യമില്ലാത്തവയെ നീക്കി ദൈവവചത്താൽ നിറക്കാം. അങ്ങനെയാകുമ്പോൾ ഹൃദയത്തിൽ നിന്ന് നന്മ പുറപ്പെട്ടുവരും.
പ്രാർത്ഥന
പ്രീയ യേശുവേ,
നിർമ്മലമായോരു ഹൃദയം എന്നിൽ സൃഷ്ടിച്ച് സ്ഥിരമായോരാത്മാവിനെ നൽകേണമേ. ശുദ്ധവും നന്ദിയുമുള്ള ഒരു ഹൃദയം നിലനിർത്തുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ