“ഹൃദയത്തെ പരിശോധിക്കുന്നവൻ”
വചനം
1 തെസ്സലോനിക്കർ 2 : 4
ഞങ്ങൾ മനുഷ്യരെയല്ല ഞങ്ങളുടെ ഹൃദയം ശോധനചെയ്യുന്ന ദൈവത്തെ അത്രേ പ്രസാദിപ്പിച്ചു കൊണ്ടു സംസാരിക്കുന്നതു.
നിരീക്ഷണം
ഏഷ്യാമൈനറിൽ ഉടനീളം താൻ സ്ഥാപിച്ച സഭകൾക്ക് മുന്നിൽ, അപ്പോസ്ഥലനായ പൗലോസിന് പലപ്പോഴും ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരുവിധത്തിൽ തന്റെ ശിശ്രൂഷയെ ചോദ്യം ചെയ്യുന്നവരെ പ്രതിരോധിക്കേണ്ടി വന്നിട്ടുണ്ട്. ചിലപ്പോൾ അദ്ദേഹം ഒരു അപ്പോസ്ഥലൻ എന്ന നിലയിൽ തന്റെ അധികാരത്തെ ചോദ്യം ചെയ്തവരെ പ്രതിരോധിച്ചിട്ടുണ്ട്. മറ്റ് ചിലപ്പോൾ അദ്ദേഹം വേണ്ടത്ര കഠിനാധ്വാനം ചെയ്യുന്നുണ്ടോ ഇല്ലയോ എന്ന് ചോദിച്ചവരോട് തന്റെ തൊഴിലിനെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട് . ഇവിടെ, തെസ്സലോനിക്യർക്കുള്ള ഈ കത്തിൽ, അദ്ദേഹം ഊന്നിപ്പറഞ്ഞിരിക്കുന്നത്, ഞങ്ങൾ മനുഷ്യരെ പ്രസാധിപ്പിക്കുന്നവരല്ല, ഹൃദയത്തെ ശോധന ചെയ്യുന്ന കർത്താവിനെയാണ് പ്രസാധിപ്പിക്കുവാൻ ശ്രമിക്കുന്നത് എന്ന്.
പ്രായേഗീകം
നാം എല്ലാവരും ശ്രദ്ധിക്കേണ്ട ഒരു കാര്യം നാം മറ്റുള്ളവരുടെ സമ്മർദ്ദത്തിന് വഴങ്ങുമോ അതോ ദൈവവചനം കർശനമായി പിന്തുടരുമോ? അന്തിമ ന്യായവിസ്ഥാരത്തിൽ, ഒരു ദിവസം നാം സേവിക്കുന്നു എന്ന് പറയുന്ന ദൈവത്തിന്റെ മുമ്പാകെ നമുക്ക് നിൽക്കേണ്ടി വരും. ആ ദിവസം നമ്മൾ ഈ കാര്യങ്ങൾ ആയതുകൊണ്ട് അല്ലെങ്കിൽ ഇവർ മൂലമാണ് ഇങ്ങനെയൊക്കെ സംഭവിച്ചത് എന്നോ ആരെങ്കിലും പ്രേരിപ്പിച്ചാണ് ഞാൻ ചെയ്തത് എന്നോ നമുക്ക് പറയുവാൻ കഴിയുകയില്ല. നമ്മൾ നമ്മുടെ സ്വന്തം ദൃഷ്ടിയിൽ ഒരു പൂർണ്ണ ക്രിസ്തീയ ജീവിതം നയിക്കുവാൻ തയ്യാറാകണം. കാരണം ദൈവം നമ്മുടെ ഓരോരുത്തരുടെയും ഹൃദയത്തെ പരിശോധിക്കുന്നു. അവൻ പുറമേയുള്ള ഉപരിതലത്തിനപ്പുറത്തേക്ക് നോക്കുന്നു. നമ്മുടെ അധരങ്ങളിൽ നിന്ന് വാക്കുകൾ പുറപ്പെടുന്നതിനു മുമ്പ് നാം എന്താണ് ചിന്തിക്കുന്നതെന്ന് ദാവത്തിനറിയാം. അതുകൊണ്ടാണ് തിരുവെഴിത്ത് പറയുന്നത്, മനുഷ്യൻ പുറമേയുള്ളതു നോക്കുന്നു, എന്നാൽ ദൈവം ഹൃദയങ്ങളെ നോക്കുന്നു എന്ന്. മറ്റുള്ളവരാൽ മതിപ്പുളവാക്കുവാൻ വേണ്ടി ഒന്നും ചെയ്യരുത്. യേശുവിൽ നമ്മുടെ സുരക്ഷിത്ത്വവും സന്തോഷവും കണ്ടെത്തുക. യേശു ഹൃദത്തെ ശോധന ചെയ്യുന്നു.
പ്രാർത്ഥന
പ്രീയ യേശുവേ,
മനുഷ്യനെ പ്രീതപ്പെടുത്തിയല്ല ദൈവത്തെ തന്നെ പ്രീതിപ്പെടുത്തി ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ